- Trending Now:
റഷ്യ - യുക്രൈന്‍ പ്രതിസന്ധികള്‍ക്കിടയിലും ക്രിപ്‌റ്റോയിലേക്കുള്ള നിക്ഷേപക ഒഴുക്ക് ഉണ്ടായതായി റിപ്പോര്‍ട്ട്. ഡിജിറ്റല്‍ അസറ്റ് മാനേജര്‍ കോയിന്‍ഷെയേഴ്‌സിന്റെ ഒരു റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഫെബ്രുവരി 18 വരെയുള്ള ആഴ്ചയില്‍ ക്രിപ്റ്റോ അസറ്റ് ഫണ്ടുകള്‍ മൊത്തം 109 മില്യണ്‍ ഡോളറിന്റെ ഒഴുക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.റഷ്യ - യുക്രൈന്‍ ആശങ്കകള്‍ക്കിടയില്‍ ക്രിപ്‌റ്റോ മാര്‍ക്കറ്റിനെ സാരമായി ബാധിച്ചിരുന്നു. രണ്ടാഴ്ചയോളം സമയത്ത് ബിറ്റ്‌കോയിന്‍ 16 ശതമാനത്തിന്റെ തകര്‍ച്ചയാണ് നേരിട്ടത്. വിപണിയിലെ രണ്ടാമത്തെ ഏറ്റവും ശ്രദ്ധേയമായ കോയിനായ എഥേറിയവും 20 ശതമാനത്തോളം തകര്‍ന്നിരുന്നു. യുക്രൈനെതിരായ റഷ്യയുടെ മുന്നേറ്റത്തിനെതിരെ യുഎസും യൂറോപ്പും അടക്കമുള്ള രാജ്യങ്ങള്‍ രംഗത്തുവന്നിരുന്നു.
ഇതും ആഗോള വിപണിയില്‍ കൂടുതല്‍ കരിനിഴല്‍ വീഴ്ത്തി.യൂറോപ്പിലും അമേരിക്കയിലുമായി നടക്കുന്ന നിക്ഷേപം കാണുമ്പോള്‍, പ്രധാനമായും 101 മില്യണ്‍ ഡോളറിന്റെ അറ്റ വരവാണ് ഇത് പ്രധാനമായി നടക്കുന്നിരിക്കുന്നത്.
റിപ്പോര്‍ട്ട് അനുസരിച്ച് നിര്‍ദ്ദിഷ്ട ആസ്തികളുടെ കാര്യത്തില്‍, ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന് കഴിഞ്ഞ ആഴ്ച മൊത്തം 89 മില്യണ്‍ ഡോളറിന്റെ മൊത്തം നിക്ഷേപമാണ് നടന്നിരിക്കുന്നത്. 2021 ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിക്ഷേപമായാണ് ഇതിനെ കണക്കാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.