- Trending Now:
ലോകസമ്പന്നരുടെ പട്ടികയില്‍ വര്‍ഷങ്ങളായി ബിസിനസ് രംഗത്ത് പുരോഗതി നേടിയ കമ്പനികളുടെ ഉടമകളെ ആണ് ഇതുവരെ നാം കണ്ടിട്ടുള്ളത്.കൂട്ടത്തില്‍ ചുരുക്കം ചില കര്‍ഷകരും ഉണ്ട് പക്ഷെ ഇപ്പോഴിതാ ക്രിപ്‌റ്റോ കറന്‍സി ഇടപാടിലുടെ കോടീശ്വര പട്ടികയിലേക്ക് ഇടം പിടിച്ചവരുണ്ടെന്ന് പറഞ്ഞാലോ ?
സ്വര്‍ണ്ണ നിക്ഷേപത്തിന് ഭീഷണിയായി ക്രിപ്റ്റോ... Read More
ഇന്നത്തെ കാലത്ത് നിക്ഷേപങ്ങളില്‍ പലരും വേഗത്തില്‍ ലാഭം നേടാന്‍ തെരഞ്ഞെടുക്കുന്ന പ്രധാന മാര്‍ഗ്ഗം തന്നെയാണ് ക്രിപ്‌റ്റോ ഇടപാടുകള്‍.ബിറ്റ്‌കോയിനും ഇതേറിയവും പോലെ വലിയ മ്യൂല്യമുള്ള ക്രിപ്‌റ്റോകളില്‍ നിക്ഷേപം നടത്തി കോടീശ്വരന്മാരായി മാറിയവര്‍ നിക്ഷേപകരുണ്ട്.
ക്രിപ്റ്റോ മൂല്യം കണ്ട് ചാടല്ലേ; അറിയേണ്ടത് അറിഞ്ഞു നിക്ഷേപിക്കാം
... Read More
ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ക്രിപ്‌റ്റോ കോടീശ്വരന്‍ ആണ് 27 വയസുള്ള വിറ്റാലിക് ബ്യൂട്ടറിന്‍.1460 കോടി ഡോളറാണ് ഏകദേശം ബ്യൂട്ടറിന്റെ ആസ്തി.ഏറ്റവും മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ഇതേറിയത്തിന്റെ സഹസ്ഥാപകന്‍ ആണ് ബ്യൂട്ടറിന്‍. ഇതേറിയത്തിന്റെ മൂല്യം ശരവേഗത്തില്‍ കുതിച്ചുയര്‍ന്നതാണ് ഈ ക്രിപ്‌റ്റോ നിക്ഷേപകന്റെ ആസ്തി ഉയര്‍ത്തിയത്.
ഏറ്റവും പ്രായം കുറഞ്ഞ ക്രിപ്റ്റോ കറന്‍സി ശതകോടീശ്വരന്‍ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്‍മാരില്‍ ഒരാളുമാണ് ഇയാള്‍.നിലവില്‍ 3.4 ലക്ഷം രൂപയാണ് ഒരു ഇതേറിയത്തിന്റെ മൂല്യം.
ക്രിപ്റ്റോ കറന്‍സി ബില്ല് മന്ത്രിസഭയുടെ അംഗീകാരത്തിന് ?; എന്താണ് ഈ ക്രിപ്റ്റോ ?
... Read More
ഈ കഴിഞ്ഞ 2020 ജനുവരി മുതല്‍ ഈ ക്രിപ്‌റ്റോയുടെ മൂല്യം ഉയര്‍ന്ന് 2000 ശതമാനത്തിലെറെ പോയിട്ടുണ്ട്.2015ല്‍ കേവലം തുടക്കകാലത്ത് ഇതേറിയത്തിന് 25 രൂപയിലും താഴെയായിരുന്നു മൂല്യം.
ക്രിപ്‌റ്റോയില്‍ ഇന്ത്യയില്‍ വലിയ വാദപ്രതിവാദങ്ങളൊക്കെ ചൂടുപിടിച്ചിരിക്കെയാണ് ഇതിലൂടെ കോടികള്‍ സമ്പാദിക്കുന്നവരുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.അമേരിക്കന്‍ കോടീശ്വര പട്ടികയില്‍ ഇത്തവ ഏഴോളം കോടീശ്വരന്മാരാണ് ക്രിപ്‌റ്റോ കറന്‍സികളിലൂടെ ഉണ്ടായിരിക്കുന്നത്.
റിസ്ക് എടുത്തും നിക്ഷേപിക്കാന്‍ ജനം തയ്യാര്‍; ക്രിപ്റ്റോ കുതിപ്പിന് പിന്നില്‍ ?
... Read More
ഫോബ്‌സ് മാഗസിന്റെ ഈ ക്രിപ്‌റ്റോ ശതകോടീശ്വരന്മാരുടെ ആകെ ആസ്തി ഏകദേശം 5500 കോടി ഡോളറിനും മുകളിലാണ്.
ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ച് എഫ്ടിഎക്‌സിന്റെ സ്ഥാപകനും സിഇഒയുമായ സാം ബാങ്ക്മാന്‍ ഫ്രൈഡ് ക്രിപ്‌റ്റോ വഴി ശതകോടീശ്വരനായവരില്‍ ഒന്നാമതാണ്.നിലവില്‍ 2250 കോടി ഡോളറാണ് ഇയാളുടെ ആസ്തി.എഫ്.ടി.എക്‌സിന്റെ മൂല്യം 1,800 കോടി ഡോളറാണ്. സാം ബാങ്ക്മാന്‍- ഫ്രൈഡിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും എഫ്.ടി.എക്സിന്റെ ഓഹരിയും ടോക്കണുമായി ബന്ധപ്പെട്ടിരിക്കുന്നു. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന് ശേഷം 30 വയസിന് താഴെയുള്ള ഏറ്റവും സമ്പന്നനായ കോടീശ്വരനാണ് 29 വയസുകാരനായ ബാങ്ക്മാന്‍ ഫ്രൈഡ്
അമേരിക്കയിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ കോയിന്‍ ബേസിന്റെ സഹസ്ഥാപകനും സിഇഒയുമായി ബ്രയാന്‍ ആംസ്‌ട്രോഗും കോടീശ്വര പട്ടികയിലുണ്ട്.1150 കോടി ഡോളറാണ് ആംസ്‌ട്രോഗിന്റെ നിലവിലെ ആസ്തി.ഈ 38കാരന് കോയിന്‍ബേസില്‍ 19 ശതമാനം ഓഹരി പങ്കാളിത്തവും ഉണ്ട്.
ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിപ്റ്റോകറന്‍സി ഇന്ത്യക്കാരുടെ കൈയ്യില്‍... Read More
ലോകത്ത് ഏറ്റവും അധികം ക്രിപ്‌റ്റോ നിക്ഷേപങ്ങള്‍ ഇന്ത്യക്കാരുടെ പക്കലാണെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്.ഇന്ത്യന്‍ ശതകോടീശ്വര പട്ടികയിലും ക്രിപ്‌റ്റോ കോടീശ്വരന്മാരുണ്ടോ എന്ന ആകാംഷയിലാണ് നിരീക്ഷകര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.