Sections

റഷ്യ-യുക്രൈന്‍ യുദ്ധം: എണ്ണവില കുതിച്ചുയരുന്നു

Friday, Feb 25, 2022
Reported By Ambu Senan

വ്യാപാരം അവസാനിക്കുമ്പോഴേക്കും ലാഭം ക്രൂഡ് വില 105 ഡോളറിലെത്തി

 

യുക്രൈനിലെ റഷ്യന്‍ അധിനിവേശം ലോക വിപണിയില്‍ വലിയ ചലനമാണ് സൃഷ്ടിക്കുന്നത്.  പ്രധാന ക്രൂഡ് കയറ്റുമതിക്കാരായ റഷ്യക്ക് മേല്‍ വ്യാപാര ഉപരോധത്തിന് സാധ്യതയുള്ളതിനാല്‍ ആഗോള വിതരണത്തില്‍ ആശങ്കകള്‍ കാരണം വെള്ളിയാഴ്ച എണ്ണ വില ഏകദേശം 3% ഉയര്‍ന്നു.

ആഗോള ബെഞ്ച്മാര്‍ക്ക് ബ്രെന്റ് ക്രൂഡ് വില 101.87 ഡോളറായി ഉയര്‍ന്നു. ശേഷം വെള്ളിയാഴ്ച 0347 ജിഎംടിയോട് കൂടി ബാരലിന് 2.72 ഡോളര്‍ അഥവാ 2.75 ശതമാനം ഉയര്‍ന്ന് 101.80 ഡോളറിലെത്തിയിരുന്നു.


യുക്രെയ്നിനെതിരായ ആക്രമണം കാരണം 2014 ന് ശേഷം ആദ്യമായി ബാരലിന് 100 ഡോളറിലധികം വില കുതിച്ചുയരാന്‍ കാരണമായി. വ്യാപാരം അവസാനിക്കുമ്പോഴേക്കും ലാഭം ക്രൂഡ് വില 105 ഡോളറിലെത്തി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.