- Trending Now:
കലാസാംസ്കാരിക പരിപാടികളും വിപണന മേളകളുമായി ജനഹൃദയം കീഴടക്കി എന്റെ കേരളം പ്രദർശന വിപണന മേള. ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സ്റ്റാളിൽ സജ്ജമാക്കിയ 360 ഡിഗ്രി സെൽഫി ആയിരുന്നു മേളയിലെ താരം. കറങ്ങും സെൽഫിയെടുക്കാൻ നിരവധി പേരാണ് സ്റ്റാളിലെത്തിയത്.
വിവിധ വകുപ്പുകളുടെ പ്രദർശന സ്റ്റാളുകളും, വിപണന സ്റ്റാളുകളും,ശില്പശാലകളും, ഭക്ഷ്യമേളയും ശ്രദ്ധേയമായി. രണ്ടാം ദിവസത്തിൽ ആയിരകണക്കിന് ആളുകളാണ് മേളയിൽ എത്തിയത്.
മാലിന്യ സംസ്കരണം - മുന്നോട്ടുള്ള പാത എന്ന വിഷയത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ശില്പശാല ശ്രദ്ധേയമായി. മാലിന്യ സംസ്കരണം എങ്ങനെ ഫലപ്രദമായി നടപ്പാക്കാം, ഉറവിട മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം, മാലിന്യം ഓരോ വ്യക്തികളുടെയും ആശയം തുടങ്ങിയ വിഷയങ്ങൾ മുന്നോട്ട് കൊണ്ട് വരാൻ ശിൽപ്പശാലക്കായി. ഉച്ചകഴിഞ്ഞ് പ്രദേശിക സാമ്പത്തിക വികസനവും,സ്ത്രീ- തന്റെതായ ഇടം കണ്ടെത്തിയവൾ- കുടുംബശ്രീ നേർചിത്രം,സ്ത്രീ- നിഷ്ക്രിയയായ ഗുണഭോക്താവിൽ നിന്നും വികസനപ്രക്രിയയയുടെ പങ്കാളി,കുടുംബശ്രീയുടെ നേതൃത്വത്തിൽ തുടങ്ങിയ വിഷയങ്ങളിൽ സെമിനാർ നടന്നു. കുടുംബശ്രീയിലൂടെ സ്വയംപര്യാപ്തത നേടിയ വനിതകൾ തങ്ങളുടെ ജീവിതാനുഭവവും, വിജയത്തിലേക്കുള്ള യാത്രയും വേദിയിൽ പങ്കുവെച്ചു.
നിറഞ്ഞ കാണികൾക്കുമുന്നിൽ പോലീസ് വകുപ്പിന്റെ നേതൃത്വത്തിൽ നായകളുടെ അഭ്യാസം പ്രകടനവും മേളയിൽ അരങ്ങേറി .
സംഗീതസംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റിന്റെ നേതൃത്വത്തിൽ ഗാനമേള വേദിയിൽ വിസ്മയം തീർത്തു. പ്രായഭേദമന്യേ നിരവധി ആളുകളാണ് പരിപാടി കാണുന്നതിന് എത്തിയത്.
പ്രദർശന വേദിയിൽ മൂന്നാം ദിവസം ഏപ്രിൽ 3ന് രാവിലെ 10.30ണ് കരുത്താർന്ന പൊതുവിദ്യാഭ്യാസം കരുതലാർന്ന ജീവിതം എന്ന വിഷയത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സെമിനാർ നടക്കും.11.45ന് സുസ്ഥിരവികസന ലക്ഷ്യങ്ങൾ എന്ന വിഷയത്തിൽ എക്കണോമിക് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ നേതൃത്വത്തിൽ സെമിനാർ നടക്കും. ഉച്ചയ്ക്ക് രണ്ടു മുതൽ എക്സൈസ് പോലീസ് വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ലഹരി ഉപയോഗം യുവജനങ്ങൾക്കിടയിൽ എന്ന വിഷയത്തിൽ സെമിനാർ നടക്കും. സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമൻ ഉദ്ഘാടനം ചെയ്യും.ലഹരി വിരുദ്ധ അനുഭവസാക്ഷ്യം,നാടൻ പാട്ട്, ഫ്ലാഷ് മോബ്,ഓട്ടൻതുള്ളൽ,മൈം,മാജിക് ഷോ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. വൈകിട്ട് 7ന് പ്രശസ്ത ഗായകരായ ദുർഗ വിശ്വനാഥിന്റെയും, വിപിൻ സേവ്യയാറിന്റെയും നേതൃത്വത്തിൽ ഗാനമേളയും നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.