- Trending Now:
KSRTCയിലെ താത്കാലിക ജോലി സ്ഥിരമാകില്ലായെന്ന് മനസിലായപ്പോള്‍ തിരുവനന്തപുരം വെള്ളറട സ്വദേശി സതീഷ് തന്റെ 1 ഏക്കര്‍ വരുന്ന സ്ഥലത്ത് ഫാം തുടങ്ങാന്‍ തീരുമാനിച്ചു. ചെറിയ രീതിയില്‍ തുടങ്ങിയ ഫാമില്‍ നിന്ന് നല്ല വരുമാനം കിട്ടാന്‍ തുടങ്ങിയപ്പോള്‍ സതീഷ് ഫാം വിപുലീകരിച്ചു.
അഭിമുഖം: ഐടി ജോലി വിട്ട് ഡയറി ഫാം തുടങ്ങി ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ലക്ഷ്മണന് ... Read More
വെള്ളറട പഞ്ചായത്തിലെ പാക്കോട് സ്ഥിതി ചെയ്യുന്ന ശ്രീ മംഗലം ഡയറി ഫാമില്‍ ഇന്ന് 35ലധികം കറവ പശുക്കളുണ്ട്. ദിവസേന 350 ലിറ്ററിലധികം പാല്‍ ലഭിക്കുന്നുമുണ്ട്. പലരുടെയും പരാതിയാണ് പശു വളര്‍ത്തല്‍ നഷ്ടമാണെന്നും ഡയറി ഫാമുകള്‍ നഷ്ടത്തിലാണ് പോകുന്നതെന്നും. എന്നാല്‍ സതീഷ് അതിനെയെല്ലാം തള്ളിക്കളയുകയും എങ്ങനെയാണ് ഫാം ലാഭത്തില്‍ കൊണ്ട് പോകാന്‍ സാധിക്കുയുമെന്നു പറഞ്ഞു തരുന്നു.
അഭിമുഖം:വിശ്രമ ജീവിതം പശു വളര്‍ത്തലിലൂടെ ആസ്വദിക്കുന്ന അധ്യാപക ദമ്പതികള്‍ ... Read More
സതീഷിന്റെ അനുഭവം ഈ മേഖലയിലേക്ക് കടന്നു വരുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടും. സതീഷ് തന്റെ അനുഭവം 'Crafts & Crops'ന്റെ എപ്പിസോഡില്‍ പങ്ക് വെയ്ക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.