Sections

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ ആട് വളര്‍ത്തല്‍ തുടങ്ങി; ഇന്ന് ലക്ഷങ്ങള്‍ വരുമാനം

Tuesday, Nov 16, 2021
Reported By Ambu Senan
eden goat farm

സ്വന്തം നാട്ടില്‍ വന്നു അത് പോലെ ലാഭകരമായ ഒരു സംരംഭം ആരംഭിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം

 

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഇനി എന്ത് ചെയ്യണമെന്ന് ഇഹ്ലമുദ്ദിന്‍ ബിന്‍ സുലൈമാന് കൃത്യമായി അറിയാമായിരുന്നു. സൗദിയിലെ സൂപ്പര്‍മാര്‍ക്കറ്റിലെ മാനേജര്‍ ആയിരുന്ന അദ്ദേഹത്തെ ഒട്ടേറെ സ്വാധീനിച്ച ഒരു നേര്‍ക്കാഴ്ചയായിരുന്നു സൗദിയിലെ ആട് ഫാമുകളും. സ്വന്തം നാട്ടില്‍ വന്നു അത് പോലെ ലാഭകരമായ ഒരു സംരംഭം ആരംഭിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അങ്ങനെയാണ് ബാലരാമപുരത്ത് ഏദന്‍ ഗോട്ട് ഫാമിനു ഇഹ്ലമുദ്ദിന്‍ ബിന്‍ സുലൈമാന്‍ തുടക്കം കുറിച്ചത്. 


ആടുകളെ കുറിച്ച് പഠിക്കാനായി കേരളത്തിലും ഇന്ത്യയിലെ പല സംസ്ഥാനത്ത് നിരന്തരം സഞ്ചരിക്കുന്ന ഇദ്ദേഹം ഇന്ന് ലക്ഷങ്ങളാണ് ആടിനെ വിറ്റ് വരുമാനം നേടുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ആടുകളെ നമ്മുടെ നാട്ടില്‍ എത്തിക്കുകയും അതിനെ നമ്മുടെ നാട്ടിലുള്ള ആടുകളുമായി ക്രോസ് ചെയ്തു നല്ല വളര്‍ച്ചയും പാല്‍ ഉല്പാദനവും തരുന്ന പുതിയ ബ്രീഡ് സൃഷ്ടിക്കുകയാണ് ഇന്ന് ഇഹ്ലമുദ്ദിന്‍ ബിന്‍ സുലൈമാന്‍. ഇതിലൂടെ പ്രത്യുല്‍പാദന ശേഷിയും രോഗപ്രതിരോധ ശേഷിയും കൂടിയ സങ്കരയിനം ആടുകളെ ലഭിക്കുന്നു. അതോടൊപ്പം, അന്യ സംസ്ഥാനത്തു നിന്നും കൊണ്ടു വരുന്ന ആടുകളെയും ഇവയുടെ ക്രോസ് ബ്രീഡുകളെയും ആവശ്യാനുസരണം മറ്റുള്ളവര്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു. ഇതിനു പുറമെ ബ്രീഡ് ആടുകളെ മാറ്റിംഗ് ചെയ്തു കൊടുക്കുന്നുണ്ട്. ഇങ്ങനെ മാറ്റിംഗ് ചെയ്യപ്പെടുന്നവയില്‍ നിന്ന് ഹൈബ്രീഡ് ആടുകളിലേയ്ക്ക് എത്തിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പരിശ്രമ ലക്ഷ്യം.ഏദന്‍ ഗോട്ട് ഫാം ഇന്ന് കേരളത്തിലെ പല ജില്ലകളിലും സ്ഥിതി ചെയ്യുന്നുണ്ട്. 

ഒരാള്‍ക്ക് കുറഞ്ഞ ചെലവില്‍ എങ്ങനെ ആട് വളര്‍ത്തല്‍ തുടങ്ങാം? ഏതൊക്കെ ഇനം ആടാണ് നല്ലത്? ആടുകള്‍ക്ക് കണ്ടു വരുന്ന രോഗം എന്ത്? അവയുടെ പ്രതിവിധി? എങ്ങനെ തീറ്റ ലാഭകരമായി നല്‍കണം തുടങ്ങി നിരവധി കാര്യങ്ങള്‍ ഇഹ്ലമുദ്ദിന്‍ 'Crops & Crafts'ന്റെ ഈ എപ്പിസോഡില്‍ പങ്ക് വെയ്ക്കുന്നു. ഏദന്‍ ഗോട്ട് ഫാമിന്റെ കൂടുതല്‍ വിശേഷങ്ങള്‍ വീഡിയോയില്‍.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.