Sections

ക്രോമയുടെ മാജിക്കൽ സമ്മർ സെയിൽ

Thursday, Feb 23, 2023
Reported By Admin
Croma

ക്രോമ, ഉപഭോക്താക്കൾക്ക് ഗൃഹോപകരണങ്ങളിൽ നിരവധി ഓഫറുകൾ നേടാനുള്ള അവസരം


  • എയർ കണ്ടീഷനറുകൾ, റഫ്രിജറേറ്ററുകൾ, റൂം കൂളറുകൾ എന്നിവയ്ക്ക് 45 ശതമാനം വരെ ഇളവ്
  • സ്പ്ലിറ്റ് എസികൾ വെറും 27,990 രൂപയിൽ ആരംഭിക്കുന്നു

കൊച്ചി: ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യ ഓമ്‌നി-ചാനൽ ഇലക്ട്രോണിക്‌സ് റീട്ടെയിലറായ ക്രോമ, ഉപഭോക്താക്കൾക്ക് ഗൃഹോപകരണങ്ങളിൽ നിരവധി ഓഫറുകൾ നേടാനുള്ള അവസരം നൽകിക്കൊണ്ട് മാജിക്കൽ സമ്മർ സെയിൽ പ്രഖ്യാപിച്ചു. ചുട്ടുപൊള്ളുന്ന വേനൽക്കാലത്തെ നേരിടാൻ വീടുകളെ ഒരുക്കാനുള്ള അവസരമാണ് ക്രോമയുടെ ഈ സമ്മർ സെയിൽ.

സമ്മർ സെയിലിൽ ഉപഭോക്താക്കൾക്ക് എയർ കണ്ടീഷണറുകൾ, റൂം കൂളറുകൾ, റഫ്രിജറേറ്ററുകൾ തുടങ്ങിയവയ്ക്ക് 45 ശതമാനം വരെ കിഴിവ് ലഭിക്കും. ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാനുള്ള എയർ കണ്ടീഷണറുകളുടെ വിപുലമായ ശ്രേണി ക്രോമ ഒരുക്കിയിട്ടുണ്ട്. എക്‌സ്‌ചേഞ്ച്, അപ്‌ഗ്രേഡ് ആനുകൂല്യങ്ങൾ, ക്യാഷ്ബാക്ക് ഓഫറുകൾ, 18 മാസം വരെയുള്ള ഇഎംഐ ഓപ്ഷനുകൾ എന്നിവയുള്ള 350 ലധികം എസികളും 450 ലധികം റഫ്രിജറേറ്ററുകളുമാണ് ഉപഭോക്താക്കൾക്കായി ക്രോമയിൽ ഒരുക്കിയിരിക്കുന്നത്.

27,990 രൂപയിൽ ആരംഭിക്കുന്ന സ്പ്ലിറ്റ് എസികളും 5,990 രൂപയിൽ ആരംഭിക്കുന്ന റൂം കൂളറുകളും 21,990 രൂപയിൽ ആരംഭിക്കുന്ന ക്രോമ ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകളും ഉൾപ്പടെ ചൂടിനെ മറികടക്കാനുള്ള എല്ലാം ക്രോമ സമ്മർ സെയിലിൽ ലഭ്യമാണ്. വലിയ റഫ്രിജറേറ്ററുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 630 ലിറ്റർ സൈഡ്-ബൈ-സൈഡ് കൺവെർട്ടിബിൾ റഫ്രിജറേറ്ററുകൾ 64,990 രൂപ മുതൽ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യത്തിന് അനുയോജ്യമായ ശരിയായ കൂളിങ് സൊലൂഷൻസിനായി ക്രോമ സ്റ്റോറുകളിലെ ജീവനക്കാരിൽ നിന്ന് വിദഗ്ദ്ധോപദേശവും ലഭിക്കും.

സമ്മർ സെയിൽ ജൂസർ മിക്സർ ഗ്രൈൻഡറുകൾ, ഫാനുകൾ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവയ്ക്കും അവിശ്വസനീയമായ ഡീലുകൾ വാഗ്ദാനം ചെയ്യുന്നു. ഈ വേനൽക്കാലത്ത് ഉപഭോക്താക്കൾക്ക് മികച്ച ഡീലുകളും അത്യാധുനിക സാങ്കേതികവിദ്യയും നൽകുന്നതിൽ ക്രോമ ഒരു കുറവും വരുത്തിയിട്ടില്ല.

ക്രോമ സ്റ്റോറുകൾ,  croma.com അല്ലെങ്കിൽ Tata Neu-ൽ നിന്ന് സമ്മർ സെയിൽ ഓഫരുകൾ സ്വന്തമാക്കാം. നിങ്ങളുടെ വീട്ടുപകരണങ്ങൾ അപ്‌ഗ്രേഡ് ചെയ്യാനും മികച്ച സാങ്കേതികവിദ്യ അനുഭവിക്കാനുമുള്ള അവസരമാണ് ക്രോമ സമ്മർ സെയിൽ.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.