Sections

ദീപാവലിക്ക് ക്രോമയുടെ ഫെസ്റ്റിവൽ ഓഫ് ഡ്രീംസ്

Monday, Nov 06, 2023
Reported By Admin
Croma Diwali Offer

  • വാഷിങ് മിഷ്യനുകൾ, എസികൾ, റഫ്രിജറേറ്ററുകൾ, സ്മാർട്ട് ഫോണുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽ വൻ ഡീലുകളും ഈസി ഇഎംഐയും
  • ക്രോമയുടെ ഫെസ്റ്റിവൽ ഓഫ് ഡ്രീംസ് 2023 നവംബർ 15 വരെ

കൊച്ചി: ടാറ്റാ സ്ഥാപനമായ ക്രോമ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നിരവധി ഡീലുകളും ആനുകൂല്യങ്ങളുമായി ഫെസ്റ്റിവൽ ഓഫ് ഡ്രീംസ് അവതരിപ്പിച്ചു. സ്റ്റോറുകളിലും ക്രോമ വെബ്സൈറ്റായ ക്രോമഡോട്ട്കോമിലും നവംബർ 15 വരെയാണ് ഫെസ്റ്റിവൽ ഓഫ് ഡ്രീംസ് ഓഫറുകൾ നിലവിലുണ്ടാകുക. സ്മാർട്ട് ടിവി മുതൽ ലാപ്ടോപു വരെയും വാഷിങ് മിഷ്യനും എസിയും റഫ്രിജറേറ്ററുകളും സ്മാർട്ട് ഫോണും ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ ഓഫറുകൾ ലഭ്യമാണ്.

55, 65, 75 ഇഞ്ച് സ്ക്രീൻ വലിപ്പങ്ങളിലുള്ള 4കെ എൽഇഡി ടിവികളുടെ ശ്രേണിയാണ് ക്രോമയിലുള്ളത് പ്രതിമാസം 2990 രൂപ മുതൽ എന്ന ഇഎംഐയിൽ ഇപ്പോൾ ലഭ്യമാണ്. 55 ഇഞ്ച് സാംസഗ് ലൈഫ്സ്റ്റൈൽ ഫ്രെയിം ടിവികളും ഇതേ പ്രതിമാസ തുകയ്ക്ക് ലഭിക്കും. ഇതിനൊ പ്പം 8990 രൂപ വിലയുള്ള ബെസൽ സൗജന്യമായും ലഭിക്കും.

ഇൻറൽ കോർ ഐ3 ലാപ്ടോപുകൾ 30,900 രൂപ മുതൽ ലഭിക്കും. 24 മാസം വരെയുള്ള ഇഎംഐ ഡീലുകളും ലഭ്യമാണ്. 256 ലിറ്റർ ഫ്രോസ്റ്റ് ഫ്രീ ഇൻവർട്ടർ റഫ്രിജറേറ്റർ 22,990 രൂപയ്ക്കാണ് ലഭ്യമാക്കിയിരിക്കന്നത്. 256 ലിറ്റർ കൺവർട്ടബിൾ റഫ്രിജറേറ്ററുകൾ 28,990 രൂപ എന്ന വിലയിൽ അവതരിപ്പിക്കുന്നു. കൂടുതൽ വലിയ റഫ്രിജറേഷൻ ആവശ്യങ്ങൾക്കായി 400 ലിറ്റർ പ്ലസ് ബോട്ടം മൗണ്ട് കൺവർട്ടബിൾ റഫ്രിജറേറ്റർ 1994 രൂപ മുതലുള്ള ഇഎംഐയിലും ലഭ്യമാണ്.

ക്രോമ സൈഡ് ബൈ സൈഡ് റഫ്രിജറേറ്ററിനൊപ്പം ക്രോമ 45 ലിറ്റർ ഡയറകട് കൂൾ റഫ്രിജറേറ്റർ സൗജന്യമായി ലഭിക്കും. ക്രോമ വാഷിങ് മിഷ്യൻ വാങ്ങുമ്പോൾ 2000 വാട്ട് സ്റ്റീം അയേണും സൗജന്യമായി ലഭിക്കും. ക്രോമ 8 കിലോഗ്രാം 5 സ്റ്റാർ ഇൻവർട്ടർ ഫുള്ളി ഓട്ടോമാറ്റിക് ടോപ് ലോഡ് വാഷിങ് മിഷ്യൻ 1799 രൂപ മുതലെന്ന ഇഎംഐയിൽ ലഭിക്കും. 999 രൂപ വിലയ്ക്ക് സ്മാർട്ട് വാച്ചുകളും ലഭിക്കും.

ക്രോമ 13499 രൂപ മുതൽ 5ജി ഫോണുകളും അവതരിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത ഫോണുകൾ വാങ്ങുമ്പോൾ 49 രൂപയ്ക്ക് ബ്ലൂടൂത്ത് കോളിങ് വാച്ച് നേടുകയും ചെയ്യാം. മാക്ബുക്ക് എയർ 49500 രൂപ മുതലും മാക്ബുക്ക് പ്രതിമാസം 2299 രൂപ ഇഎംഐയിലും ലഭ്യമാണ്.

ക്രോമയുടെ സ്വന്തം ലേബലിലുള്ള ഉൽപന്നങ്ങളുടെ സവിശേഷമായ പാക്കുകളും ക്രോമ സ്റ്റോറുകളിലും ക്രോമഡോട്ട്കോമിലും ലഭിക്കും. ക്രോമഡോട്ട്കോമിൽ എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് പരമാവധി 2000 രൂപ വരെയെന്ന നിലയിൽ പത്തു ശതമാനം തൽക്ഷണ ഇളവും നേടാം. പ്രമുഖ ബാങ്ക് കാർഡുകൾക്ക് 12 മാസം വരെയുള്ള നോ കോസ്റ്റ് ഇഎംഐയും ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.