Sections

ഫുട്‌ബോള്‍ വഴി വിപണി പിടിക്കാന്‍ ഒരുങ്ങി ഇലക്ട്രോണിക് റീട്ടെയിലറായ ക്രോമ

Saturday, Oct 08, 2022
Reported By MANU KILIMANOOR

മൂന്നു വര്‍ഷത്തേക്ക് ക്രോമ  കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഔദ്യോഗിക ഇലക്ട്രോണിക്‌സ് പാര്‍ട്ട്ണറാകും

 

ടാറ്റയില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യ ഓമ്‌നി ചാനല്‍ ഇലക്ട്രോണിക് റീട്ടെയിലറായ ക്രോമ വരുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സുമായി സഹകരിക്കുമെന്നു പ്രഖ്യാപിച്ചു. സഹകരണത്തിന്റെ ഭാഗമായി ക്രോമ മൂന്നു വര്‍ഷത്തേക്ക് കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഔദ്യോഗിക ഇലക്ട്രോണിക്‌സ് പാര്‍ട്ട്ണറാകും. 2023 മാര്‍ച്ച് 20 വരെയുള്ള ഐഎസ്എലിന്റെ ഈ സീസണില്‍ ക്രോമ കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ എക്‌സ്‌ക്ലൂസീവ് ഇലക്ട്രോണിക്‌സ് സ്‌പോണ്‍സറായിരിക്കും.ക്രോമ, വരാനിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) സീസണില്‍ ജംഷഡ്പൂര്‍ എഫ്സിയുമായുള്ള പങ്കാളിത്തവും പ്രഖ്യാപിച്ചു..ഈ സ്‌പോണ്‍സര്‍ഷിപിലൂടെ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയിലെ സ്വാധീനം വര്‍ധിപ്പിക്കാനും യുവ ഇന്ത്യക്കാരിലൂടെ രാജ്യത്തെ ഒന്നാമത്തെ ഓമ്‌നി ചാനല്‍  ഇലക്ട്രോണിക്‌സ് റീട്ടെയിലര്‍ ആകുക എന്ന ലക്ഷ്യം കൈവരിക്കാനുമാണ് ക്രോമ ലക്ഷ്യമിടുന്നത്. യുവാക്കള്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള ഫുട്‌ബോളിലൂടെ പുതുതലമുറയുമായും യുവാക്കളുമായും ബ്രാന്‍ഡിനെ കൂടുതല്‍ അടുപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

 കേരളാ ബ്ലാസ്റ്റേഴ്‌സുമായുള്ള പങ്കാളിത്തം പ്രഖ്യാപിക്കാന്‍ തങ്ങള്‍ക്ക് ആഹ്ലാദമുണ്ടെന്ന് ക്രോമ-ഇന്‍ഫിനിറ്റി റീട്ടെയില്‍ ചീഫ് ബിസിനസ് ഓഫിസര്‍ (ഇ-കോമേഴ്‌സ് ആന്റ് മാര്‍ക്കറ്റിങ്) ശിബാഷിഷ് റോയ് പറഞ്ഞു. ഇന്ത്യന്‍ ഫുട്‌ബോള്‍ ഓരോ വര്‍ഷവും പുതിയ ഉയരങ്ങളിലേക്ക് എത്തുകയാണ്. രാജ്യത്തെ ഏറ്റവും മുന്‍നിര ടീമുകളില്‍ ഒന്നുമായി സഹകരിക്കാന്‍ ക്രോമയ്ക്ക് അഭിമാനമുണ്ട്. പ്രാദേശിക സമൂഹത്തോടുള്ള പ്രതിബദ്ധത ഉറപ്പിക്കാന്‍ ക്രോമ എന്നും ശ്രമിക്കുന്നുമുണ്ട്. ഈ ദിശയിലുള്ള ഒരു ചുവടുവെപ്പാണ് കേരളാ ബ്ലാസ്റ്റേഴ്‌സുമായുള്ള സഹകരണമെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ മുന്‍നിര ഇലക്ട്രോണിക്‌സ് ഷോപിങ് കേന്ദ്രങ്ങളിലൊന്നായ ക്രോമയുമായി സഹകരിക്കാന്‍ തങ്ങള്‍ക്ക് ഏറെ ആഹ്ലാദമുണ്ടെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. കേരളാ ബ്ലാസ്റ്റേഴ്‌സിനെ പോലെ ക്രോമയും തങ്ങളുടെ മേഖലയിലെ മുന്‍നിരക്കാരാണ്. ആരാധകരുടെ പരമാവധി അടുത്തേക്ക് ഈ പങ്കാളിത്തത്തെ എത്തിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുന്‍നിര താരങ്ങളായ സഹല്‍ അബ്ദുള്‍ സമദും അഡ്രിയന്‍ ലൂണയും മിഡ്ഫീല്‍ഡര്‍മാരും ഹര്‍മന്‍ജ്യോത് സിങ് ഖബ്ര ഡിഫന്ററായും ഉള്‍പ്പടെ നിരവധി താരങ്ങളുമായാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ 2022-23 ഐഎസ്എല്ലിന്റെ കളിക്കളത്തില്‍ ഇറങ്ങുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.