- Trending Now:
കൊച്ചി: ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ഇലക്ട്രോണിക്സ് റീട്ടെയിലറായ ക്രോമ ഹോം അപ്ലയൻസസ്, ഇലക്ട്രോണിക്സ് വിഭാഗങ്ങളിൽ വൻ വിലയിളവുകളുമായി റിപ്പബ്ലിക് ഡേ സെയിൽ പ്രഖ്യാപിച്ചു. ക്രോമ സ്റ്റോറുകളിലും www.croma.com-ലും ടാറ്റാ ന്യൂവിലും വമ്പൻ ഡീലുകളുമായി 2025 ജനുവരി 26 വരെ റിപ്പബ്ലിക് ഡേ ഓഫറുകൾ ലഭ്യമാണ്.
സെയിലിൻറെ ഭാഗമായി ക്രോമയുടെ 1.5 ടൺ 3 സ്റ്റാർ എസി 25,690 രൂപയ്ക്കും 303 ലിറ്റർ ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്റർ 24,590 രൂപയ്ക്കും ലഭിക്കും. ക്രോമയുടെ 8 കിലോ ടോപ് ലോഡ് വാഷിങ് മിഷ്യൻ 14,390 രൂപ മുതലാണ് ലഭ്യമാക്കിയിരിക്കുന്നത്. 7 കിലോ ഫ്രണ്ട് ലോഡ് വാഷിങ് മിഷ്യൻ 21,690 രൂപ മുതലും ലഭിക്കും. 55 ഇഞ്ച് യുഎച്ച്ഡി ടിവി 30,990 രൂപ മുതലും 65 ഇഞ്ച് പ്രീമിയം യുഎച്ച്ഡി ഗൂഗിൾ ടിവി 42,990 രൂപയ്ക്കും ലഭിക്കും. ഇൻറൽ ഐ3 ലാപ്ടോപിന് 26,530 രൂപയാണ് വില. കൂടാതെ 98,990 രൂപ മുതൽ സാംസഗ് ഗാലക്സി ഫോൾഡ് 5 സ്മാർട്ട് ഫോണും 39,490 രൂപ മുതൽ ആപ്പിൾ ഐ ഫോൺ16 നും ലഭിക്കും.
റിപ്പബ്ലിക് ഡേ സെയിലിൻറെ ഭാഗമായി ഐസിഐസിഐ, എച്ച്ഡിഎഫ്സി, അമെക്സ്, ബാങ്ക് ഓഫ് ബറോഡ, ഫെഡറൽ ബാങ്ക്, കോട്ടക് മഹീന്ദ്ര, സൗത്ത് ഇന്ത്യൻ ബാങ്ക്, എച്ച്എസ്ബിസി എന്നിവയുടെ തെരഞ്ഞെടുത്ത കാർഡുകളിൽ 26,000 രൂപ വരെ കാഷ് ബാക്ക് ലഭിക്കും. ബജാജ് ഫിൻസെർവ്, എച്ച്ഡിബി ഫിനാൻഷ്യൽ സർവ്വീസസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് തുടങ്ങിയവരിൽ നിന്നും 26,000 രൂപ വരെയുള്ള കാഷ്ബാക്കും നേടാം.
തങ്ങളുടെ ഉപഭോക്താക്കൾക്ക് മറക്കാനാവാത്ത നേട്ടങ്ങൾ നൽകുന്നതിനുള്ള ക്രോമയുടെ പ്രതിബദ്ധത വിളിച്ചോതുന്നതാണ് റിപ്പബ്ലിക് ദിന സെയിലെന്ന് ക്രോമ- ഇൻഫിനിറ്റി റീട്ടെയിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ശബാഷിഷ് റോയ് പറഞ്ഞു. മുൻനിര ബാങ്കുകളും സാമ്പത്തിക സേവന ദാതാക്കളുമായുള്ള സവിശേഷമായ ഓഫറുകളും പങ്കാളിത്തവും വഴി ഗുണമേൻമയുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കാനാണ് തങ്ങൾ ശ്രമിക്കുന്നത്. സ്റ്റോറുകളിലെത്തി വാങ്ങിയാലും ഓൺലൈനായി വാങ്ങിയാലും തങ്ങളുടെ വിപുലമായ ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.