Sections

മികച്ച ഓഫറുകളുമായി ക്രോമയുടെ ഇൻഡിപെൻഡൻസ് സെയിൽ

Wednesday, Aug 14, 2024
Reported By Admin
Croma launches Independence sale

കൊച്ചി: സ്വാതന്ത്ര്യദിനാഘോഷത്തിൻറെ ഭാഗമായി ഇന്ത്യയൊട്ടാകെയുള്ള 525ൽ അധികം വരുന്ന ക്രോമ സ്റ്റോറുകളിൽ ഇൻഡിപെൻഡൻസ് സെയിൽ ക്യാമ്പയിന് തുടക്കമായി. ആഗസ്റ്റ് 18 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പയിനിൽ ഉപഭോക്താക്കൾക്ക് ആകർഷകമായ വിലക്കിഴിവുകളും കാഷ്ബാക്ക്, എക് സ് ചേഞ്ച് ഓഫറുകളും ലഭ്യമാണ്. രാജ്യത്താകെയുള്ള ക്രോമ സ്റ്റോറുകളിൽ നിന്നു നേരിട്ടും ക്രോമഡോട്ട് കോമിലൂടെ ഓൺലൈനായും ടാറ്റാ ന്യൂ ആപ്പ് വഴിയും ഇൻഡിപെൻഡൻസ് സെയിലിൻറെ ഭാഗമായുള്ള ഓഫറുകൾ ലഭിക്കും.

ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വീട്ടുപകരണങ്ങൾക്കും മികച്ച ഓഫറുകളാണ് ക്രോമ പ്രഖ്യാപിച്ചിട്ടുള്ളത്. 24,999 രൂപയാണ് യുഎച്ച്ഡി സ്മാർട്ട് ടിവിയുടെ തുടക്ക വില. തെരഞ്ഞെടുത്ത സ്മാർട്ട് ടിവികൾക്ക് 70 ശതമാനം വരെ വിലക്കിഴിവും ലഭിക്കും. കൂടാതെ പഴയ എൽഇഡി ടിവികൾക്ക് 5000 രൂപ വരെ എക് സ് ചേഞ്ച് വിലയും ലഭിക്കും. എൽജിയുടെ 55 ഇഞ്ച് ഒഎൽഇഡി ടിവിക്ക് 2,999 രൂപ പ്രതിമാസ തവണയിലും സാംസംഗിൻറെ 55 ഇഞ്ച് നിയോ ക്യൂഎൽഇഡി ടിവി 2990 രൂപ പ്രതിമാസ തവണയിലും ലഭ്യമാണ്. കൂടാതെ 9000 രൂപ കാഷ്ബാക്ക് ആനുകൂല്യവും ലഭ്യമാണ്. സൗണ്ട് വൂഫറോടുകൂടിയ സാംസംഗ് സൗണ്ട്ബാറിനു 999 രൂപയാണ് ഇഎംഐ നിരക്ക്.

34,000 രൂപ മുതൽ 9 കിലോ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷിൻ ലഭിക്കും. കൂടാതെ കൂപ്പണുകൾ വഴി 5 ശതമാനം വിലക്കിഴിവും ബാങ്ക് കാർഡുകൾക്ക് കാഷ് ബാക്ക് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.

3127 രൂപ പ്രതിമാസ തവണയിൽ വില തുടങ്ങുന്ന എഐ സ്മാർട്ട് ഫോണുകൾക്ക് 50 ശതമാനം വരെ ഓഫറുകൾ ലഭ്യമാണ്. 12,499 രൂപ തുടക്ക വിലയിൽ 5ജി സ്മാർട്ട് ഫോണുകളും ലഭിക്കും. 15,000 രൂപ വരെയുള്ള എക്സ് ചേഞ്ച് ആനുകൂല്യങ്ങൾക്ക് പുറമേയാണ് ഇത്.

ലാപ് ടോപ്പുകൾക്കും ആകർഷകമായ ഓഫറുകളാണ് ക്രോമ പ്രഖ്യാപിച്ചിട്ടുള്ളത്. 10,000 രൂപ വരെ കാഷ് ബാക്കും 6000 രൂപ വരെ എക് സ് ചേഞ്ച് ബോണസും പ്രഖ്യാപിച്ചിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.