Sections

ക്രോമ പെരിന്തൽമണ്ണയിൽ പുതിയ സ്റ്റോർ ഉദ്ഘാടനം ചെയ്തു

Thursday, Jun 15, 2023
Reported By Admin
Croma

പെരിന്തൽമണ്ണയിലെ വിപുലമായ ഇലക്ട്രോണിക്സ് റീട്ടെയിൽ കേന്ദ്രം


  • ക്രോമയുടെ കേരളത്തിലെ ആറാമത്തെ സ്റ്റോറാണ് പെരിന്തൽമണ്ണയിലേത്

പെരിന്തൽമണ്ണ: ക്രോമ പെരിന്തൽമണ്ണയിൽ പുതിയ സ്റ്റോർ ആരംഭിച്ചു. ബൈപാസ് ജങ്ക്ഷനിൽ മാൻഷ മാർട്ടിലുള്ള സ്റ്റോർ കമ്പനിയുടെ കേരളത്തിലെ ആറാമത്തെ സ്റ്റോറാണ്. നവീനമായ ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസുകളുടെ വിപുലമായ ശേഖരമാണ് ഇതിലൂടെ പട്ടണത്തിലെത്തുക.

രണ്ടു നിലകളിലായി ഒൻപതിനായിരം ചതുരശ്ര അടിയിലേറെയുള്ള പുതിയ ക്രോമ സ്റ്റോർ പെരിന്തൽമണ്ണ നിവാസികൾക്ക് അതുല്യമായ ഷോപിങ് അനുഭവങ്ങളാണു നൽകുക. ടിവി, സ്മാർട്ട് ഫോണുകൾ, ഡിജിറ്റൽ ഉപകരണങ്ങൾ, കൂളിങ് സംവിധാനങ്ങൾ, വീട്ടുപകരണങ്ങൾ, ഓഡിയോ, അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയവ ഉൾപ്പെടെയുള്ള വിപുലമായ ഉൽപന്നങ്ങളുടെ ഏറ്റവും പുതിയ ശേഖരം ക്രോമ വിദഗ്ദ്ധരുടെ പിന്തുണ പ്രയോജനപ്പെടുത്തി വാങ്ങാനുള്ള അവസരമാണിവിടെ ഉപഭോക്താക്കൾക്കു ലഭിക്കുക. ക്രോമയുടെ വിൽപനാന്തര സേവനങ്ങളെ കുറിച്ച് അറിയാനും സ്റ്റോർ അസോസ്സിയേറ്റുകളിൽ നിന്ന് വിദഗ്ദ്ധ ഉപദേശം തേടാനും ഉപഭോക്താക്കൾക്ക് അവസരം ലഭിക്കും.

ക്രോമ എത്തുന്നതോടെ പെരിന്തൽമണ്ണയിൽ കൺസ്യമർ ഇലക്ട്രോണിക്സ്, അപ്ലയൻസസ്, ഉപകരണങ്ങൾ തുടങ്ങിയ ഉൾപ്പെടെയുള്ളവയുടെ വിപുലമായ ശേഖരം ഒരു കുടക്കീഴിൽ ലഭ്യമാകും. ഷോപിങ് അനുഭവങ്ങൾ മെച്ചപ്പെടുത്തുക മാത്രമല്ല, പുതിയ തൊഴിൽ അവസരങ്ങളും സാങ്കേതികവിദ്യാ രംഗത്തെ ഉണർവും ഉൾപ്പെടെയുള്ളവയുടെ പിന്തുണയോടെ പ്രാദേശിക സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുകയും ചെയ്യും.

പെരിന്തൽമണ്ണ നിവാസികളെ സ്വാഗതം ചെയ്യാനും ആഹ്ലാദിപ്പിക്കാനും തങ്ങളുടെ ഇലക്ട്രോണിക്സ് വിദഗ്ദ്ധർ തയ്യാറാണെന്ന് ക്രോമ സിഇഒ അവിജിത്ത് മിത്ര പറഞ്ഞു. പുതിയ വിപണികളിലേക്ക് എത്തി കൂടുതൽ ജനങ്ങൾക്കു സേവനം നൽകി ക്രോമ തങ്ങളുടെ സാന്നിധ്യം വിപുലമാക്കുകയാണ്. തങ്ങളുടെ വിപുലമായ ഉൽപന്ന നിരയും അതുല്യമായ ഉപഭോക്തൃ സേവനങ്ങളും വഴി എല്ലാ ഇലക്ട്രോണിക്സ് ആവശ്യങ്ങൾക്കും വേണ്ടിയുള്ള കേന്ദ്രമായി സ്റ്റോറുകളും ക്രോമ ഡോട്ട് കോമും മാറ്റിയെടുക്കുക എന്നതാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ക്രോമ പെരിന്തൽമണ്ണ സ്റ്റോർ എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി ഒൻപതു വരെ പ്രവർത്തിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.