Sections

ഇന്ത്യയിൽ 500 സ്റ്റോറുകൾ ക്രോമയുടെ ഹാപ്പി 500 ടു യു കാമ്പയിന് തുടക്കമായി

Friday, Jun 21, 2024
Reported By Admin
500 stores in India; Croma's Happy 500 to You campaign has been launched

കൊച്ചി: കമ്പനിയുടെ വളർച്ചയിൽ സുപ്രധാന നാഴികക്കല്ല് പിന്നിട്ടുകൊണ്ട് ക്രോമ അതിൻറെ 500-മത് സ്റ്റോർ ചെന്നൈയിൽ തുറക്കുന്നു. ഹാപ്പി 500 ടു യു എന്ന കാമ്പയിന് തുടക്കമിട്ടുകൊണ്ടാണ് ഈ നേട്ടം ക്രോമ ആഘോഷിക്കുന്നത്.

500-മത് സ്റ്റോർ എന്ന ശ്രദ്ധേയമായ നേട്ടം ആഘോഷിക്കുന്നതിനും ഉപയോക്താക്കളോടുള്ള നന്ദി പ്രകടിപ്പിക്കുന്നതിനും വേണ്ടിയാണ് ക്രോമ പ്രത്യേക കാമ്പയിൻ ആരംഭിച്ചത്. ജൂൺ 23 വരെ എല്ലാ ക്രോമ സ്റ്റോറുകൾ, Croma.com, ടാറ്റാ ന്യൂ എന്നിവിടങ്ങളിൽനിന്നുള്ള പർച്ചേസുകൾക്ക് ചെക്ക് ഔട്ടിൽ എച്ച്500ടിയു എന്ന കൂപ്പൺ കോഡ് ഉപയോഗിച്ച് പത്തു ശതമാനം ഡിസ്ക്കൗണ്ട് നേടാം. വർഷങ്ങളായി ഉപയോക്താക്കൾ നല്കിവരുന്ന അചഞ്ചലമായ പിന്തുണയ്ക്കും വിശ്വാസത്തിനും നന്ദി പറയാനാണ് ക്രോമ ഈ പരിമിത കാല ഓഫർ അവതരിപ്പിക്കുന്നത്. കൂപ്പണിൽ ഉപയോഗ നിയന്ത്രണങ്ങളില്ലാത്തത് ഈ പ്രമോഷനെ കൂടുതൽ സ്പെഷ്യലാക്കുന്നു.

'അഞ്ഞൂറാമത് സ്റ്റോർ തുറക്കുകയെന്നത് വളരെ പ്രത്യകതയുള്ള ഒരു കാര്യമാണെന്നും അത് ഉപയോക്താക്കളോട് കൂടുതൽ അടുത്തു വരാനുള്ള ഞങ്ങളുടെ സമർപ്പണത്തിന് അടിവരയിടുന്നതാണെന്നും ക്രോമ ഇൻഫിനിറ്റി-റീട്ടെയിൽ ലിമിറ്റഡ് ഡെപ്യൂട്ടി സിഇഒ ഷിബാഷിഷ് പറഞ്ഞു. ഞങ്ങൾ ഇപ്പോൾ രാജ്യത്തിൻറെ എല്ലാ മുക്കിലും മൂലയിലും എത്തിയിരിക്കുന്നു. കൂടുതൽ സമൂഹങ്ങളുലേക്ക് ഗാഡ്ജെറ്റുകൾ എത്തിക്കുക എന്നീ ലക്ഷ്യത്തോടെ രാജ്യമെമ്പാടുമുള്ള സ്റ്റോറുകളുടെ വിപുലീകരണങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

തുടർച്ചയായുള്ള നവീകരണവും ഉപയോക്തൃകേന്ദ്രീകൃത തന്ത്രങ്ങളും മൂലമാണ് ഇലക്ട്രോണിക്സ് റീട്ടെയിലിൽ വളരുവാനുള്ള ക്രോമയുടെ ശ്രമം ഇപ്പോൾ ലക്ഷ്യത്തിലെത്തിയിരിക്കുന്നത്. ഇന്ന്, 180-തിലധികം പ്രധാനനഗരങ്ങളിൽ 550-തിലധികം ബ്രാൻഡുകളും 16,000-ത്തിലധികം ഉത്പന്നങ്ങളുമായി ഇലക്ട്രോണിക്സ് റീട്ടെയിലിൽ ക്രോമ ദേശീയ തലത്തിൽ തന്നെ മുമ്പന്തിയിലെത്തിയിരിക്കുന്നു. ഇൻ സ്റ്റോർ ആയാലും ഓൺലൈൻ ഷോപ്പിംഗ് ആയാലും വിപുലമായ ഉത്പന്ന ശ്രേണി മൂലം ഉപയോക്താക്കൾക്ക് ഏറ്റവും പുതിയതും മികച്ചതുമായ ഇലക്ട്രോണിക് ഉപകരണങ്ങൾ ലഭ്യമാകുന്നുവെന്ന് ക്രോമ ഉറപ്പാക്കുന്നു.

ഹാപ്പി 500 ടു യു കാമ്പയിനെക്കുറിച്ചും വിപുലമായ ഉത്പന്ന ശ്രേണിയെക്കുറിച്ചും അറിയുന്നതിന് ക്രോമ സ്റ്റോര്, Croma.com, ടാറ്റാ ന്യൂ എന്നിവ സന്ദർശിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.