Sections

ക്രോമയുടെ ഫെസ്റ്റിവൽ ഓഫ് ഡ്രീംസ് കാമ്പയിന് തുടക്കമായി

Tuesday, Oct 08, 2024
Reported By Admin
Croma Festival of Dreams offers Tata cars, Hero bikes, and Titan watches

  • ക്രോമയിലെ ഷോപ്പിംഗിലൂടെ ടാറ്റ കാറുകൾ, ടൈറ്റൻ വാച്ചുകൾ, ഹീറോ ബൈക്കുകൾ എന്നിവ നേടാനുള്ള അവസരം
  • ഫെസ്റ്റിവൽ ഓഫ് ഡ്രീംസ് എല്ലാ ക്രോമ സ്റ്റോറുകളിലും Croma.com-ലും നവംബർ 3 വരെ

കൊച്ചി: ക്രോമയുടെ വാർഷിക ഫെസ്റ്റിവൽ ഓഫ് ഡ്രീംസ് കാമ്പയിന് തുടക്കമായി. രാജ്യത്തെമ്പാടുമായുള്ള 500-ലധികം വരുന്ന ക്രോമ സ്റ്റോറുകളിലെ ഷോപ്പിംഗിലൂടെ ഉപഭോക്താക്കൾക്ക് 100 ടാറ്റ കാറുകൾ, 500 ഹീറോ ബൈക്കുകൾ, 5,000 ടൈറ്റൻ വാച്ചുകൾ എന്നിവ നേടാൻ ഫെസ്റ്റിവൽ ഓഫ് ഡ്രീംസ് അവസരമൊരുക്കുന്നു. എല്ലാ ക്രോമ സ്റ്റോറുകളിലും www.croma.com ലും നവംബർ 3 വരെ മികച്ച ഓഫറുകളും ലഭിക്കും.

ഉപഭോക്താക്കൾക്ക് ടിവി, ഗൃഹോപകരണങ്ങൾ എന്നിവ വാങ്ങുമ്പോൾ പരിധിയില്ലാത്ത 10 ശതമാനം ക്യാഷ്ബാക്കും സ്മാർട്ട്ഫോണുകളിലും ലാപ്ടോപ്പുകളിലും പരിധിയില്ലാത്ത 5 ശതമാനം ക്യാഷ്ബാക്കും ലഭിക്കും.

ഞങ്ങളുടെ ഫെസ്റ്റിവൽ ഓഫ് ഡ്രീംസ് കാമ്പയിൻ ആരംഭിക്കുന്നതിലും അസാധാരണമായ കിഴിവുകൾക്കും ക്യാഷ്ബാക്കുകൾക്കുമൊപ്പം കാറുകൾ, ബൈക്കുകൾ, വാച്ചുകൾ എന്നിവ നേടാനുള്ള അവസരവും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് ക്രോമ ഇൻഫിനിറ്റി-റീട്ടെയിൽ ലിമിറ്റഡിൻറെ ഡെപ്യൂട്ടി സിഇഒ ഷിബാഷിഷ് റോയ് പറഞ്ഞു. ഓരോ കുടുംബത്തിൻറെയും ഉത്സവാഘോഷത്തെ സവിശേഷമായ എന്തെങ്കിലും ഉപയോഗിച്ച് മെച്ചപ്പെടുത്തുകയും അവരുടെ ഉത്സവ ഷോപ്പിംഗ് അവിസ്മരണീയ അനുഭവമാക്കി മാറ്റുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.