Sections

എഐ കാമ്പെയിൻ 'ഇലക്ട്രോ ഓണം ഉത്സവ'ത്തിലൂടെ ഉപയോക്താക്കൾക്ക് സന്തോഷപ്രദമായ ഓണാഘോഷം നടത്തി ക്രോമ

Thursday, Aug 31, 2023
Reported By Admin
Croma

ഔട്ട്ഡോർ ഹോർഡിംഗുകളും പ്രിൻറിലും സിനിമാ പ്രദർശനങ്ങളിലും 360 ഡിഗ്രി കാമ്പെയിനുകളിലും എഐ ജനറേറ്റഡ് മാവേലിയെ ആദ്യമായി അവതരിപ്പിച്ച് ക്രോമ


കൊച്ചി: സ്റ്റോറിലാകട്ടെ ആകട്ടെ ഓൺലൈൻ ആകട്ടെ ഉപയോക്താക്കളുമായുള്ള ആശയവിനിമയത്തിനാണ് ക്രോമ ഏറ്റവും കൂടുതൽ പ്രാധാന്യം നല്കുന്നത്. അതിനായി സന്തോഷത്തിൻറെയും ആഘോഷത്തിൻറെയും ഈ ഉത്സവകാലത്ത് ആദ്യമായി ക്രോമ ഈ വർഷം വളരെ വ്യത്യസ്തമായ കാമ്പയിനുമായി രംഗത്തെത്തി. പാരമ്പര്യവും കാലാനുസൃതവുമായ മാറ്റവും ലയിപ്പിച്ച ഇലക്ട്രോ ഓണം ഉത്സവുമായാണ് ക്രോമ ഇത്തവണ ഓണത്തെ വരവേറ്റത്.

ക്രോമ അതിൻറെ പ്രചാരണ പരിപാടികൾക്കായി വളരെ പുതുമയേറിയ ആശയമാണ് ഇത്തവണ അവതരിപ്പിച്ചത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ടെക്നോളജി കേന്ദ്രീകരിച്ചുള്ള പ്രചാരണ പരിപാടികൾ അവതരിപ്പിച്ച് ക്രോമ ഓണ പ്രചാരണ പരിപാടികൾക്ക് പുതുമയേറ്റി. കേരളത്തിൻറെ പ്രിയപ്പെട്ട മാവേലിയെ ആർട്ടിഫിഷ്യൽ ഇൻറലിജൻസിലൂടെ ആവിഷ്ക്കരിച്ചാണ് ക്രോമ ഓണം തികച്ചും വ്യത്യസ്തമാക്കിയത്. മാവേലിയുടെ മുഖഭാവങ്ങളേയും വർണവൈവിധ്യങ്ങളേയും അതീവ ശ്രദ്ധയോടെ സമന്വയിപ്പിച്ച എഐ മാവേലി പരമ്പരാഗത ഡിസൈനിംഗ് രീതിയിലൂടെ സൃഷ്ടിക്കുന്ന മാവേലിയെക്കാൾ എല്ലാ രീതിയിലും മികച്ചതായി.

ഓണത്തിൻറെ സാംസ്കാരിക സമൃദ്ധി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ടെക്നോളജിയുടെ അനന്ത സാധ്യതകളുമായി മികച്ച രീതിയിൽ ഇഴചേർത്തതായിരുന്നു പുതിയ എഐ ഉപയോഗിച്ചുള്ള കാമ്പെയിൻ. ആഴത്തിൽ വേരൂന്നിയ പാരമ്പര്യത്തിൽ ഉറച്ചു നിന്നു കൊണ്ടുതന്നെ നൂതന സാങ്കേതിക വിദ്യയെ ക്രോമ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നുവെന്നതിൻറെ തെളിവാണ് പുതിയ കാമ്പെയിൻ.

ഇതോടൊപ്പം തന്നെ കേരളത്തിലങ്ങോളമിങ്ങോളമുള്ള ക്രോമ സ്റ്റോറുകളിൽ മഹാബലി ഉപയോക്താക്കൾക്ക് സമ്മാനങ്ങളും കൂപ്പണുകളും വിതരണം ചെയ്യുകയും ചെയ്തു. ക്രോമ ഇലക്ട്രോ ഓണത്തിൽ പങ്കെടുത്ത എല്ലാവർക്കും ക്രോമ ആകർഷകമായ സമ്മാനങ്ങൾ ഉറപ്പാക്കുകയും ചെയ്തു.

ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ക്രോമ മറ്റ് ഓൺ ഗ്രൗണ്ട് പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി. കൊച്ചി നിവാസികളെ അഭിവാദ്യം ചെയ്യുന്നതിന് മഹാബലിയുടെ ഒരു വൻ കട്ടൗട്ടും ഉണ്ടായിരുന്നു. കേരളത്തിലെമ്പാടുമുള്ള ക്രോമ സ്റ്റോറുകളിൽ ഇത്തരത്തിലുള്ള കട്ടൗട്ടുകൾ സ്ഥാപിച്ചിരുന്നു.

കൊച്ചി മെട്രോയിലും കൊച്ചി വിമാനത്താവളത്തിലും സംഘടിപ്പിച്ച സവിശേഷമായ ഓൺ-ഗ്രൗണ്ട് പ്രവർത്തനത്തിലൂടെ, മഹാബലി പതിനായിരത്തിലധികം ക്ഷണക്കത്തുകൾ വിതരണം ചെയ്തു. ഉപയോക്താക്കൾക്ക് കൂടുതൽ സന്തോഷവും പുതുമയും പകരുന്നതിനായുള്ള ക്രോമയുടെ യാത്രയിൽ പാരമ്പര്യവും സാങ്കേതിക വിദ്യയും കോർത്തിണക്കിയുള്ള കാമ്പെയിൽ പുതിയ അധ്യായം കൂട്ടിച്ചേർത്തിരിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.