- Trending Now:
കൊച്ചി: ലാപ്ടോപുകൾ, ടാബ് ലെറ്റുകൾ, സ്മാർട്ട് ഫോണുകൾ, ഹെഡ്ഫോണുകൾ, ഇയർഫോണുകൾ തുടങ്ങിയവയിൽ വൻ ആനുകൂല്യങ്ങളുമായി ക്രോമയുടെ ബാക്ക് ടു കാമ്പസ് സെയിൽ ആരംഭിച്ചു. എക്സ്ക്ലൂസീവ് വൗച്ചറുകളും സെയിൽ ആനുകൂല്യങ്ങളും ബാക്ക് ടു കാമ്പസ് സെയിലിൻറെ ഭാഗമായി ലഭിക്കും.
ക്രോമ ബാക്ക് ടു കാമ്പസ് സെയിൽ ആനുകൂല്യങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ടത് ലാപ്ടോപുകളിലെ ഇളവുകളാണ്. പ്രതിമാസം 1,412 രൂപ മുതൽ ആരംഭിക്കുന്ന 350-ൽ ഏറെ ലാപ്ടോപ് ഓപ്ഷനുകൾ ക്രോമയിൽ ലഭ്യമാണ്. 32,990 രൂപയിൽ തുടങ്ങുന്ന ഇൻറൽ കോർ ഐ3 ലാപ്ടോപുകളിൽ മൈക്രോസോഫ്റ്റ് ഹോം ആൻറ് സ്റ്റുഡൻറ്സ് സൗജന്യമായി പ്രീ ഇൻസ്റ്റാൾ ചെയ്തു ലഭിക്കും. ഗെയിമിങിനായുള്ള 37,990 രൂപയിൽ തുടങ്ങുന്ന റൈസെൻ 3 ലാപ്ടോപുകളിലും മൈക്രോസോഫ്റ്റ് ഹോം ആൻറ് സ്റ്റുഡൻറ്സ് സൗജന്യമായി ലഭിക്കും. ആപ്പിളിൻറെ എല്ലാ ഉത്പന്നങ്ങളിലും പ്രത്യേക ഇളവുകൾ ക്രോമ ലഭ്യമാക്കുന്നുണ്ട്.
ടാബ് ലെറ്റുകളും സ്മാർട്ട് ഫോണുകളും ഡീലുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടാബ് ലെറ്റുകൾ 11,999 രൂപയിലാണ് ആരംഭിക്കുന്നത്. സ്മാർട്ട് ഫോണുകൾ പ്രതിമാസം 1,337 രൂപയിൽ തുടങ്ങുന്ന വിധത്തിൽ തെരഞ്ഞെടുക്കാം. തെരഞ്ഞെടുത്ത സ്മാർട്ട് ഫോൺ മോഡലുകളിൽ 8,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ലഭിക്കും. കൂടാതെ തെരഞ്ഞെടുത്ത സ്മാർട്ട് ഫോണുകൾ വാങ്ങുമ്പോൾ 9,999 രൂപയുടെ കോളിങ് സ്മാർട്ട് വാച്ച് 499 രൂപയ്ക്ക് ലഭിക്കും.
ഇയർഫോണുകളുടേയും ഹെഡ്ഫോണുകളുടേയും ശ്രേണിയിൽ ക്രോമ 65 ശതമാനം വരെ ഇളവുകളാണു നൽകുന്നത്. സ്മാർട്ട് വാച്ചുകൾക്ക് 80 ശതമാനം വരെ ഇളവ് ലഭിക്കും.
ടാറ്റാ പവർ കമ്പനി ഇന്ത്യയിലെ ഏറ്റവും ആകർഷകമായ എംപ്ലോയർ ബ്രാൻഡ്... Read More
വിദ്യാർത്ഥികളുടെ അദ്ധ്യയന വർഷത്തെ മികച്ചതാക്കാനായി പ്രമുഖ ബ്രാൻഡുകളുമായി ക്രോമ പങ്കാളിത്തം ഉണ്ടാക്കിയിട്ടുണ്ട്. എജ്യൂടെക് പ്ലാറ്റ്ഫോമായ ടെക്സ്റ്റ്ബുക്കിൻറെ 50,000 രൂപ വിലവരുന്ന 12 ഫുൾടൈം കോഴ്സുകൾ വിജയിക്കാനുള്ള അവസരം ക്രോമയുടെ സാമൂഹ്യമാധ്യമ പേജുകളിലെ പ്രവർത്തനങ്ങൾ വഴി ലഭിക്കും. ഇതിനു പുറമെ പ്രത്യേക വിഭാഗങ്ങളിൽ നിന്നുള്ള ഓരോ പർചേസുകൾക്കും ഒപ്പം ടെക്സ്റ്റ്ബുക്ക്സ് സ്കിൽ അക്കാദമിയിൽ നിന്നുള്ള 25 മിനി കോഴ്സുകളും ലഭിക്കും.
മൊബൈൽ ആപ്പിലൂടെ നടത്തുന്ന ഓരോ വാങ്ങലിനും 1299 രൂപ വില വരുന്ന കോപ്ലിമെൻററി പെർഫ്യൂമാണ് ദി മാൻ കമ്പനിയുമായി സഹകരിച്ചു ക്രോമ നൽകുന്നത്. ഇതിനു പുറമെ വെറും ഒരു രൂപയ്ക്ക് മൈഗ്ലാമിൽ നിന്ന് കോമ്പോ ഉൽപന്നം (ലിപ്സ്റ്റിക്) വാങ്ങാനും അവസരം ലഭിക്കും.
ബാക്ക് ടു കാമ്പസ് കാമ്പെയിൻറെ ഭാഗമായി ഡിജിറ്റൽ ഫിലിമുകളുടെ പരമ്പരയും ക്രോമ അവതരിപ്പിച്ചിട്ടുണ്ട്. യുവതലമുറയേയും അവരുടെ ജീവിതത്തിൽ ഇലക്ട്രോണിക്സ് വഹിക്കുന്ന പങ്കിനേയും ഉയർത്തിക്കാട്ടുന്നതാണ് ഈ ഫിലിമുകൾ.
ക്രോമയുടെ ബാക്ക് ടു കാമ്പസ് കാമ്പെയിൻറെ ഭാഗമായുള്ള ആനുകൂല്യങ്ങൾ പൂർണമായി മനസിലാക്കുവാൻ അടുത്തുള്ള സ്റ്റോറോ ംംം.രൃീാമ.രീാ എന്ന പേജോസന്ദർശിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.