Sections

അസൂയയും വിമർശനവും ഒഴിവാക്കി ജീവിതം നേർവഴിക്ക് നയിക്കാം

Friday, Apr 25, 2025
Reported By Soumya
Overcoming Envy & Criticism – A Malayalam Perspective

വിമർശനം മലയാളിയുടെ മനസ്സിൽ അലിഞ്ഞു ചേർന്നതാണ്. രണ്ടു മലയാളികൾ തമ്മിലുള്ള സംസാരത്തിൽ മിക്കപ്പോഴും മൂന്നാമതൊരാളെ വിമർശിക്കുന്ന വാക്കുകളാകാം ഉണ്ടാകാനിടയുള്ളത്. അസൂയയും പരദുഷണവും പല രീതികളിലാകും പ്രകടമാകുന്നത്. നാം ചിന്തിക്കാത്ത തലത്തിലെക്കു മാറി പോയേക്കാം. ഇത്തരം അസൂയയും പരദൂഷണവും നല്ല വ്യക്തിത്വത്തോടു ചേർന്നതുമല്ല. ഞാൻ അവരെ പോലെ അല്ലായെന്ന സ്വാർത്ഥ ചിന്തയാണ് പരദൂഷണത്തിന്റെ പിന്നിൽ. എനിക്കൊരു കുറവുമില്ല മറ്റുള്ളവരെല്ലാം കുറ്റവും കുറവും ഉള്ളവരാണ്. കുറ്റം ആരോപിക്കുന്നവർ സ്വന്തം കുറ്റങ്ങളും കുറവുകളും മൂടിവെക്കുകയാണ്. യഥാർത്ഥത്തിൽ തൻറെ മനസ്സിലെ ദുഃഖങ്ങളാണ് മറ്റുള്ളവരെ താറടിച്ചു കാണിക്കുന്ന പിന്നിലെന്ന് ഇവർ അറിയുന്നുമില്ല.

പരദൂഷണം മറ്റുള്ളവരോടു മാത്രമല്ല ജീവിത പങ്കാളിയോടും വേണ്ടപ്പെട്ടവരോടും പ്രയോഗിച്ചെന്നും വരാം.എത്ര അടുപ്പമുണ്ടെങ്കിലും മറ്റൊരാളുടെ വളർച്ചയിൽ സന്തോഷിക്കുന്നവർ 20 ശതമാനമേയുള്ളു. ബാക്കി 80 ശതമാനവും വളർച്ചയെ നിസംഗതയോടെ നോക്കി കാണുന്നവരാണ്.മറ്റുള്ളവരിൽ കുറ്റം കാണുന്നതിനു പകരം തന്നിലെ പോരായ്മകൾ കണ്ടെത്തുവാൻ ശ്രമിക്കണം. അപ്പോൾ താൻ കുറ്റം ആരോപിക്കുന്നവരെ തന്നെ നേർവഴിയിലേക്ക് കൊണ്ടുവരാൻ കഴിയും .ആരും കുറ്റം കേൾക്കാൻ ഇഷ്ടപ്പെടുന്നില്ല. അസൂയ കാട്ടിയും കുറ്റം പറഞ്ഞു അവരെ നന്നാക്കാനും കഴിയില്ല. അതിനാൽ ഏവരിലും നന്മ കാണാം. മറ്റുള്ളവരെ കുറിച്ചു നല്ലതു തന്നെ പറയാം. അസൂയ, പരദൂഷണം എന്നിവ നമ്മുടെ മനസ്സിൽ നിന്ന് എന്നെന്നേക്കുമായി പിഴുതെറിയാo.

അഭിപ്രായവ്യത്യാസങ്ങളെ എങ്ങനെ ഭംഗിയായി കൈകാര്യം ചെയ്യാം... Read More


ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.