- Trending Now:
കോടികള്‍ ഒഴുകുന്നതോടെ ക്രിപ്‌റ്റോ വിനിമയങ്ങള്‍ പൂര്‍വ്വാധികം ശക്തി പ്രാപിക്കാനും വിപണി ഉയരങ്ങളിലേക്കു പോകാനുമാണ് സാധ്യത
ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചായ ബിനാന്‍സുമായി കരാറിലേര്‍പ്പെട്ടു. താരം സ്വന്തം എന്‍എഫ്ടി റിലീസ് ചെയ്യുന്നതിനാണ് ഒന്നിലധികം വര്‍ഷത്തേക്കുള്ള കരാറിലേര്‍പ്പെട്ടത്. ഇതിഹാസതാരത്തിന് ഇത് ഭീമമായ ബ്രാന്‍ഡ് മൂല്യവും, ആസ്തിയും നല്‍കും. ക്രിപ്‌റ്റോ കറന്‍സികള്‍ക്കും ആഗോളതലത്തില്‍ വിശ്വാസ്യത നല്‍കുന്നതാണ് ചുവടുവയ്പ്.
സോഷ്യല്‍ മീഡിയയില്‍ കോടിക്കണക്കിന് ഫോളോവേഴ്‌സുള്ള ഇതിഹാസ താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അദ്ദേഹത്തിന്റെ എന്‍എഫ്ടികള്‍ സെക്കന്റുകള്‍ക്കുള്ളില്‍ വിറ്റു പോകുമെന്നാണ് വിലയിരുത്തല്‍. ഉടമ മറ്റൊരാള്‍ക്ക് ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്ന സെക്കണ്ടറി മാര്‍ക്കറ്റിലും വലിയ തോതിലുള്ള വ്യാപാരം നടക്കാനാണ് സാധ്യത.
ക്രിസ്റ്റ്യനോ റൊണാള്‍ഡോയെപ്പോലെയുള്ള ഒരു ലോകോത്തര താരത്തിന് അവകാശമുള്ള പ്രത്യേക ഉല്പന്നങ്ങള്‍ ധാരാളമുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ കളക്ഷന്‍സിനും ഉയര്‍ന്ന വില ലഭിക്കും.കുറഞ്ഞ സമയത്തിനുള്ളില്‍ താരത്തിന്റെ ആസ്തിമൂല്യത്തില്‍ കോടിക്കണക്കിന് രൂപയുടെ വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. തകര്‍ന്നു കിടക്കുന്ന ക്രിപ്‌റ്റോ വിപണിക്ക് ഇതൊരു ജീവശ്വാസമായിരിക്കാനാണ് സാധ്യത. കോടികള്‍ ഒഴുകുന്നതോടെ ക്രിപ്‌റ്റോ വിനിമയങ്ങള്‍ പൂര്‍വ്വാധികം ശക്തി പ്രാപിക്കാനും വിപണി ഉയരങ്ങളിലേക്കു പോകാനുമാണ് സാധ്യത.
സെലിബ്രിറ്റികള്‍ നിരവധി
ഇപ്പോള്‍ത്തന്നെ പാരിസ് ഹില്‍ട്ടണ്‍, സ്‌നൂപ് ഡോഗ്ഗ്, ടോണി ഹാങ്ക് എന്നിവര്‍ എന്‍എഫ്ടി റൈറ്റ് ചെയ്തിട്ടുണ്ട്. ദക്ഷിണ കൊറിയ ആസ്ഥാനമായ കെ-പോപ്പ് സൂപ്പര്‍ ഗ്രൂപ്പായ ബിടിഎസ്, ബാസ്‌ക്കറ്റ് ബോള്‍ താരം ലെബ്രോണ്‍ ജെയിംസ് എന്നിവരും തങ്ങളുടെ എന്‍എഫ്ടി കള്‍ ലോഞ്ച് ചെയ്യാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ മറ്റൊരു സൂപ്പര്‍താരം ലയണല്‍ മെസ്സിയും എന്‍എഫ്ടിയുമായി രംഗത്തു വരുമെന്ന് പ്രവചിക്കുന്നവരുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.