Sections

ഏറ്റവും മൂല്യമുള്ള സെലിബ്രിറ്റിയായി ക്രിക്കറ്റ് താരം വിരാട് കോലി; പട്ടികയില്‍ ഇവരൊക്കെ

Monday, Apr 04, 2022
Reported By admin
virat

2021-ലെ മികച്ച 20 സെലിബ്രിറ്റികളുടെ ആകെ ബ്രാന്റ് വാല്യൂ 1.2 ബില്യണ്‍ ഡോളറാണ്

 

തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും സെലിബ്രിറ്റി ബ്രാന്റ് വാല്യൂവേഷനില്‍ മുന്നിലെത്തി ക്രിക്കറ്റ് താരം വിരാട് കോലി. 186 മില്യണ്‍ ഡോളര്‍ ബ്രാന്‍ഡ് വാല്യുവുമായി വിരാട് കോലി ഇന്ത്യയിലെ ഏറ്റവും വാല്യുബിള്‍ സെലിബ്രിറ്റിയായി തുടരുന്നു. Duff & Phelps റിപ്പോര്‍ട്ട് പ്രകാരം, ആലിയാ ഭട്ടാണ് ഏറ്റവും മൂല്യമുള്ള വനിതാ സെലിബ്രിറ്റി, 68.1മില്യണ്‍ ഡോളറാണ് ബ്രാന്‍ഡ് വാല്യു.

158.3 മില്യണ്‍ ഡോളറിന്റെ ബ്രാന്‍ഡ് മൂല്യവുമായി നടന്‍ രണ്‍വീര്‍ സിങ് രണ്ടാം സ്ഥാനത്തുണ്ട്. അക്ഷയ്കുമാര്‍ 139.6 മില്യണ്‍ ഡോളര്‍ ബ്രാന്‍ഡ് മൂല്യവുമായി മൂന്നാമതെത്തി. എം.എസ് ധോണി, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, ആയുഷ്മാന്‍ ഖുറാന തുടങ്ങിയവരാണ് ആദ്യ പത്തിലെ മറ്റുള്ളവര്‍.

2021-ലെ മികച്ച 20 സെലിബ്രിറ്റികളുടെ ആകെ ബ്രാന്റ് വാല്യൂ 1.2 ബില്യണ്‍ ഡോളറാണ്. ഫിന്‍ടെക്, D2C ബിസിനസുകളുടെയും സ്റ്റാര്‍ട്ടപ്പ്-ക്രിപ്‌റ്റോ ബ്രാന്‍ഡുകളുടയും പ്രമോഷന്‍ സെലിബ്രിറ്റി ബ്രാന്റ് വാല്യൂ ഉയരുന്നതിന് സഹായകമായിട്ടുണ്ട്


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.