Sections

ശക്തമായ സുരക്ഷയ്ക്കായി ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ടോക്കണൈസേഷന്‍; 6 സിമ്പിള്‍ സ്റ്റെപ്പുകളിലൂടെ 

Thursday, Aug 11, 2022
Reported By admin
secure debit-credit cards

ഓണ്‍ലൈന്‍ വിനിമയങ്ങള്‍ നടത്തുമ്പോള്‍ കാര്‍ഡ് ഉടമയുടെ എക്‌സ്പീരിയന്‍സ് വര്‍ധിപ്പിക്കാനും ഇത് സഹായകമാണ്

 

ബാങ്ക് ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായാണ് റിസര്‍വ് ബാങ്ക് ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ടോക്കണൈസേഷന്‍ പ്രഖ്യാപിച്ചത്. സുരക്ഷിതമല്ലാത്ത ഓണ്‍ലൈന്‍ വിനിമയങ്ങളാണ് പുതിയ നിയമങ്ങള്‍ നടപ്പാക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്. പേയ്‌മെന്റ് എളുപ്പമാക്കാനായി ക്രെഡിറ്റ് കാര്‍ഡ് ഡാറ്റ മെര്‍ച്ചന്റിന്റെ ഡാറ്റാ ബേസില്‍ സൂക്ഷിക്കാറുണ്ടായിരുന്നു. 

കാര്‍ഡ് നമ്പര്‍, സിവിവി, കാര്‍ഡ് എക്‌സ്പയറി ഡേറ്റ് എന്നിവ ഇത്തരത്തില്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍ ഇവിടെ സുരക്ഷാ സംബന്ധമായ റിസ്‌കുകളുമുണ്ട്. സൂക്ഷിച്ചു വെച്ചിരുന്ന ഡാറ്റ ലീക്കായി പബ്ലിക് ഡൊമെയ്‌നില്‍ എത്തിയ സംഭവങ്ങള്‍ ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ അങ്ങനെ ലീക്കായ വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് എളുപ്പത്തില്‍ ലഭിക്കുകയും പണം നഷ്ടമാവാന്‍ ഇടയാവുകയും ചെയ്യും. ഇക്കാരണങ്ങളാലാണ് റിസര്‍വ് ബാങ്കിന്റെ കര്‍ശനമായ ഇടപെടല്‍.

ടോക്കണൈസേഷന്‍ ഏര്‍പ്പെടുത്തുന്നത് നിങ്ങളുടെ ഡെബിറ്റ് കാര്‍ഡുകള്‍ക്കും, ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും കൂടുതല്‍ സുരക്ഷ നല്‍കും. കൂടാതെ ഇവ കൂടുതല്‍ സൗകര്യപ്രദവുമായിരിക്കും. ഓണ്‍ലൈനിലെ തട്ടിപ്പുകാരില്‍ നിന്ന് നിങ്ങളുടെ കാര്‍ഡ് വിവരങ്ങള്‍ സംരക്ഷിക്കാനും ഇത് സഹായകമാണ്. ഓണ്‍ലൈന്‍ വിനിമയങ്ങള്‍ നടത്തുമ്പോള്‍ കാര്‍ഡ് ഉടമയുടെ എക്‌സ്പീരിയന്‍സ് വര്‍ധിപ്പിക്കാനും ഇത് സഹായകമാണ്.

കൂടാതെ കാര്‍ഡ് ഇഷ്യുവര്‍ക്കും, അനുബന്ധ നെറ്റ് വര്‍ക്കുകള്‍ക്കുമല്ലാതെ ഇനി മറ്റൊരാള്‍ക്കും കാര്‍ഡ് സംബന്ധമായ വിവരങ്ങള്‍ ഇനി ശേഖരിച്ചു വെക്കാനാവില്ല. നിലവില്‍ ഇത്തരത്തില്‍ ആരെങ്കിലും ഡാറ്റ ശേഖരിച്ചു വെച്ചിട്ടുണ്ടെങ്കില്‍ അത് റിമൂവ് ചെയ്യേണ്ടതാണ്.

റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദേശ പ്രകാരം മെര്‍ച്ചന്റ്‌സും, പേയ്‌മെന്റ് അഗ്രഗേറ്റേഴ്‌സും ഉപഭോക്താക്കളുടെ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഡിലീറ്റ് ചെയ്യുകയും പകരം പുതിയ ടോക്കണുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്യണം. ടോക്കണൈസേഷന്‍ നടത്താനുള്ള സമയ പരിധി 2022 സെപ്തംബര്‍ 30 വരെ ആര്‍ബിഐ നീട്ടി നല്‍കിയത് അടുത്തിടെയാണ്.

ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ എങ്ങനെയാണ് ടോക്കണൈസ് ചെയ്യേണ്ടതെന്ന് അറിയാം

സ്റ്റെപ് 1 : ഏതെങ്കിലും ഇ-കൊമേഴ്‌സ് / മെര്‍ച്ചന്റ് വെബ്‌സൈറ്റ് അല്ലെങ്കില്‍ മൊബൈല്‍ ആപ്പ് സന്ദര്‍ശിക്കുക. എന്തെങ്കിലും വാങ്ങുക, തുടര്‍ന്ന് വിനിമയം പൂര്‍ത്തിയാക്കുക.

സ്റ്റെപ് 2 : ചെക്ക് ഔട്ടിന്റെ സമയത്ത് ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡിന്റെ വിവരങ്ങള്‍ നല്‍കുക. തുടര്‍ന്ന് നിങ്ങള്‍ മുന്‍ഗണന നല്‍കിയിരിക്കുന്ന ബാങ്കിന്റെ പേയ്‌മെന്റ് മെത്തേഡായി നേരത്തേ സേവ് ചെയ്തു വെച്ചിരിക്കുന്ന കാര്‍ഡ് തിരഞ്ഞെടുക്കുക. തുടര്‍ന്ന് ആവശ്യമായ മറ്റ് വിവരങ്ങള്‍ നല്‍കുക.

സ്റ്റെപ് 3 : തുടര്‍ന്ന് 'സെക്യുര്‍ യുവര്‍ കാര്‍ഡ് ആസ് പെര്‍ ആര്‍ബിഐ ഗൈഡ്‌ലൈന്‍സ് ' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

സ്റ്റെപ് 4 : ഒരു ടോക്കണ്‍ ക്രിയേറ്റ് ചെയ്യുന്നതിനുള്ള സമ്മതം നല്‍കുക. ബാങ്ക് നിങ്ങള്‍ക്ക് ഇ-മെയിലായോ, എസ്എംഎസ് ആയോ അയച്ച ഒടിപി എന്റര്‍ ചെയ്തു നല്‍കുക. വിനിമയം പൂര്‍ത്തിയാക്കുക. ടോക്കണ്‍ ജനറേറ്റ് ചെയ്യുക.

സ്റ്റെപ് 5 : നിങ്ങളുടെ കാര്‍ഡിന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ക്കു പകരം നിങ്ങളുടെ ടോക്കണ്‍ ജനറേറ്റ് ചെയ്യുകയും, സേവ് ചെയ്യുകയും ചെയ്യപ്പെട്ടു.

സ്റ്റെപ് 6 : നിങ്ങള്‍ ഇതേ വെബ്‌സൈറ്റ് അല്ലെങ്കില്‍ ആപ്ലിക്കേഷന്‍ വീണ്ടും സന്ദര്‍ശിക്കുകയാണെങ്കില്‍ നിങ്ങളുടെ സേവ് ചെയ്ത കാര്‍ഡ് നമ്പറിന്റെ അവസാന നാല് ഡിജിറ്റുകള്‍ ഡിസ്‌പ്ലേ ചെയ്യപ്പെടും. ഇത് പേയ്‌മെന്റ് നടത്തുമ്പോള്‍ ഏത് കാര്‍ഡാണെന്ന് തിരിച്ചറിയാന്‍ ഉപകാരപ്പെടും.

ഭാവിയില്‍ നിങ്ങള്‍ ഏതൊക്കെ മെര്‍ച്ചന്റുകളുമായാണ് നിങ്ങള്‍ ടോക്കണ്‍ രജിസ്റ്റര്‍ അല്ലെങ്കില്‍ ഡീ രജിസ്റ്റര്‍ ചെയിതിരിക്കുന്നതെന്ന് അറിയാനും സാധിക്കും. നിങ്ങള്‍ക്ക് ഏതെങ്കിലും വെബ്‌സൈറ്റിലൂടെ അല്ലെങ്കില്‍ ആപ്ലിക്കേഷനിലൂടെ തുടര്‍ന്നും പേയ്‌മെന്റ് നടത്താന്‍ ആഗ്രഹമില്ലെന്നു കരുതുക. അല്ലെങ്കില്‍ ഏതെങ്കിലും വെബ്‌സൈറ്റ് വഴി പീരിയോഡിക്കലായി ആവര്‍ത്തിക്കുന്ന പേയ്‌മെന്റുകള്‍ നടത്താന്‍ താല്പര്യമില്ല എന്നു കരുതുക. നിങ്ങള്‍ക്ക് അതുമായി ബന്ധപ്പെട്ട ടോക്കണ്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കും. നിങ്ങളുടെ കാര്‍ഡ് മാറ്റുകയോ, റീ പ്ലേസ് ചെയ്യകുയോ ചെയ്യുകയോ ആണെങ്കില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള മെര്‍ച്ചന്റ്‌സിന് സമ്മതം നല്‍കാനുള്ള അവസരവുമുണ്ട്. ഇതെല്ലാം അധിക സുരക്ഷ ഉറപ്പു നല്‍കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.