- Trending Now:
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാടക അടയ്ക്കുന്നതിന് പണം ഈടാക്കുന്ന ആദ്യ ബാങ്കായി മാറി
സ്വകാര്യമേഖലയിലെ പ്രമുഖ വായ്പാദാതാക്കളായ ഐസിഐസിഐ ബാങ്ക് ഇപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാടക അടയ്ക്കുന്നതിന് ഒരു ശതമാനം ചാര്‍ജ് ഏര്‍പ്പെടുത്തി. ഒക്ടോബര്‍ 20 മുതല്‍ ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാടക അടയ്ക്കുകയാണെങ്കില്‍ ഒരു ശതമാനം ഫീസ് ഈടാക്കും. ഇതോടെ, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാടക അടയ്ക്കുന്നതിന് പണം ഈടാക്കുന്ന ആദ്യ ബാങ്കായി ഐസിഐസിഐ ബാങ്ക് മാറി.
നിരവധി പ്ലാറ്റ്ഫോമുകള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാടക പേയ്മെന്റ് നടത്താന്‍ അനുവദിക്കുന്നുണ്ട്, ഭൂവുടമയുടെ ആധികാരികത കണ്ടെത്താന്‍ ബാങ്കിന് കഴിയുന്നില്ല. ഉദാഹരണത്തിന് ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും പണം എടുത്ത് വാടക നല്കുകയാണോ എന്നുള്ളത് ഉറപ്പുവരുത്താന്‍ ബാങ്കുകള്‍ക്ക് സാധിക്കില്ല. കാര്‍ഡ് ഉടമകള്‍ അവരുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ പേയ്മെന്റുകള്‍ നല്‍കി അവ പണമാക്കി മാറ്റാന്‍ സാധിക്കും. അങ്ങനെ സേവനത്തിന് ബാങ്കുകള്‍ ഈടാക്കുന്ന ഉയര്‍ന്ന നിരക്കുകള്‍ ഒഴിവാക്കി ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയും. ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ചാര്‍ജുകള്‍ വന്നിരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ബാങ്കുകള്‍ ഏകദേശം 2.5 മുതല്‍ 3 ശതമാനം വരെ ഫീസ് ഈടാക്കുന്നു.
നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നിങ്ങള്‍ പ്രതിമാസം 12,000 രൂപ വാടക നല്‍കുന്നുവെന്ന് കരുതുക, നിങ്ങള്‍ പണം നല്കാന്‍ ഉപയോഗിക്കുന്ന മൂന്നാംകക്ഷി ആപ്പുകള്‍/പ്ലാറ്റ്‌ഫോം നിങ്ങളില്‍ നിന്ന് 0.4 ശതമാനം മുതല്‍ 2 ശതമാനം വരെ ഫീസ് ഈടാക്കുന്നു. അപ്പോള്‍ നിങ്ങള്‍ നല്‍കേണ്ട തുക 12120 രൂപയായിരിക്കും. നിങ്ങളുടെ ബില്‍ ജനറേറ്റ് ചെയ്യുമ്പോള്‍, ഇടപാടിന് (12,120 രൂപ) ഐസിഐസിഐ ബാങ്ക് അതിന്റെ 1 ശതമാനം ഫീസ് ഈടാക്കും, ഇതോടെ ഏകദേശം 12,241 രൂപ നിങ്ങള്‍ ആകെ നല്‍കേണ്ടതായി വരും. ഇതിനര്‍ത്ഥം ഒരു ശതമാനം ചാര്‍ജ് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് പ്രതിവര്‍ഷം 1,452 രൂപയുടെ അധിക ബാധ്യത വരുത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.