- Trending Now:
കേരളത്തിലെ തന്നെ ആദ്യമായി ഇരുപതിനാല് മണിക്കൂറും തുറന്ന ഒരു മിൽക്ക് എ. ടി. എം തുടങ്ങിയത് മിൽക്കോയാണ്
പാൽ മനുഷ്യന്റെ ആഹാരത്തിലെ മാറ്റിനിർത്താനാകാത്ത ഒരു അഭിഭാജ്യ ഘടകമാണ്. അതുപോലെതന്നെ ക്ഷീരകർഷകമേഖലയിൽ കർഷകർക്ക് സമ്പത്ഘടന മെച്ചപ്പെടുത്തുന്ന ഒരു നിർണ്ണായക ക്ഷീരസംഘമായി മാറുകയാണ് മിൽക്കോ ഡയറി.1972 ൽ തിരുവനന്തപുരം ആറ്റിങ്ങലിലെ ക്ഷീരകർഷകരുടെ വലിയ പ്രതീക്ഷയായി ആരംഭിച്ച കേരള സർക്കാർ ക്ഷീര വ്യവസായ സഹകരണ സംഘമാണ് മിൽക്കോ ഡയറി.പാലും, പാൽ ഉത്പന്നങ്ങളോടുമൊപ്പം ക്ഷീര- കാർഷിക മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ഇവിടെത്തന്നെ ഉണ്ടാക്കി ഏറ്റവും മികച്ച ഗുണനിലവാരം ഉറപ്പുവരുത്തിയാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്.വ്യത്യസ്തമായ സമീപനവും മാറ്റങ്ങൾ ഉൾക്കൊണ്ട് ഗുണനിലവാരം ഉറപ്പുവരുത്തി മുന്നോട്ടുപോകുന്നതും വിപണിയിലെ മറ്റു പ്രസ്ഥാങ്ങളെക്കാൾ വേഗത്തിൽ വളർച്ച കൈവരിക്കാനും സഹായകമായി.
കേരളത്തിലെ തന്നെ ആദ്യമായി ഇരുപതിനാല് മണിക്കൂറും തുറന്ന ഒരു മിൽക്ക് എ. ടി. എം തുടങ്ങിയത് മിൽക്കോയാണ്.250 മില്ലി ലിറ്റർ മുതൽ 500 ലിറ്റർ വരെ പാൽ ഒരു ഉപഭോക്താവിന് എ. റ്റി. എം വഴി ലഭിക്കും.അവിടെത്തന്നെ പാൽ തണുപ്പിക്കാനും സ്വയം വൃത്തിയാക്കാനും ഉള്ള സംവിധാനം ഉണ്ട്.ഇതുകൂടാതെ എ. ടി. എം വഴി റീചാർജ്ജ് ചെയ്യാവുന്ന ഒരു എ. റ്റി. എം കാർഡ് ഉപയോഗിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
മിൽക്കോയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ കിടാരി പാർക്കിൽ 50ഓളം പശുക്കളിൽ നിന്നുലഭിക്കുന്ന പാലിന് പുറമേ, ആയിരത്തോളം കർഷകരിൽ നിന്ന് സംഭരിച്ച പാലും മിൽക്കോ ഉപയോഗപ്പെടുത്തുന്നുണ്ട്. പാലിന് പുറമേ നിരവധി മൂല്യവർദ്ധിത, മൂല്യേതര ഉത്പന്നങ്ങളും മിൽക്കോ വിപണിയിൽ എത്തിക്കുന്നുണ്ട്.ഇതിനോടകം തന്നെ ദേശീയ പുരസ്കാരങ്ങൾ അടക്കം നിരവധി പുരസ്കാരങ്ങൾ മാതൃകാ പരമായ മികവുറ്റ പ്രവർത്തനത്തിന് മിൽക്കോക്ക് ലഭിച്ചു.ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ ഏറ്റവും മികച്ച ക്ഷീര ബ്രാൻഡ് ആയി മാറി മിൽകോ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.