Sections

പശുക്കള്‍, ആടുകള്‍, പട്ടികള്‍, മീനുകള്‍, കോഴി, താറാവ്, അങ്ങനെ നിരവധി ജീവികള്‍, എല്ലാത്തിനും കൂടി 1 ജീവനക്കാരന്‍ : നന്ദിനി ഫാമിന്റെ വിജയരഹസ്യം

Friday, Nov 05, 2021
Reported By Ambu Senan
nandini diary farm

ഇതിനെല്ലാം കൂടി ഒരു ജീവനക്കാരന്‍ മാത്രമേ ഇവിടുള്ളൂ എന്നത് അത്ഭുതപ്പെടുത്തുന്നതാണ്
 

തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്തുള്ള നന്ദിനി ഫാമില്‍ പശുക്കള്‍, ആടുകള്‍, പട്ടികള്‍, കോഴി, താറാവ്, മീനുകള്‍ അങ്ങനെ നിരവധി ജീവജാലങ്ങളുണ്ട്. അരുണ്‍ ദേവ് എന്ന വിരമിച്ച സൈനികനാണ് ഈ ഫാം നടത്തുന്നത്. സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷം എന്ത് ചെയ്യണമെന്ന ചിന്ത അദ്ദേഹത്തെ കൊണ്ടെത്തിച്ചത് ഡയറി ഫാം എന്ന മേഖലയിലാണ്. അതിന് കാരണം അദ്ദേഹത്തിന്റെ പിതാവ് കര്‍ഷകനായിരുന്നു എന്ന കാരണം തന്നെയാണ്.

ഇത്രയും ജന്തുജാലങ്ങള്‍ ഇവിടെ ഉണ്ടെങ്കിലും ഇതിനെല്ലാം കൂടി ഒരു ജീവനക്കാരന്‍ മാത്രമേ ഇവിടുള്ളൂ എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. കൃത്യമായ രീതിയില്‍ ആഹാരകാര്യങ്ങള്‍ ക്രമീകരിച്ചാണ് അരുണ്‍ ദേവ് ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയത്. എങ്ങനെ ചെലവ് ചുരുക്കി ഫാം നടത്താം? ആഹാരകാര്യങ്ങള്‍ ശ്രദ്ധിച്ച് എങ്ങനെ പാല്‍ ഉത്പാദനം കൂട്ടാം? യുവാക്കള്‍ക്ക് എങ്ങനെ കാര്യക്ഷമമായി ഫാം നടത്താന്‍ സാധിക്കും? എങ്ങനെ സമ്മിശ്ര കൃഷി നടത്താന്‍ സാധിക്കും തുടങ്ങിയ കാര്യങ്ങള്‍ ഇദ്ദേഹം 'Crafts & Crops' ലൂടെ പങ്ക് വെയ്ക്കുന്നു.   


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.