- Trending Now:
അലങ്കാര മത്സ്യങ്ങളെ ഇഷ്ട്ടമില്ലാത്തവര്‍ ഉണ്ടാകില്ല. നമുക്ക് വളര്‍ത്താന്‍ താല്പര്യമില്ലെങ്കിലും എവിടെയെങ്കിലും ചെന്നാല്‍ അക്വേറിയത്തില്‍ കിടക്കുന്ന മത്സ്യങ്ങളുടെ സൗന്ദര്യം നമ്മള്‍ ആസ്വദിക്കാറുണ്ട്. അലങ്കാരമത്സ്യ വിപണി പഴയതിലും മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് ഓരോ ദിവസവും കൂടി വരുന്ന പെറ്റ് ഷോപ്പുകളുടെ എണ്ണം ശരിവയ്ക്കുന്നു.
ഡോള്‍സ്റ്റണ്‍ ജി എന്ന ജോയ് ചെറുപ്പത്തിലേ ഒരു ഹോബിയായി തുടങ്ങിയ അലങ്കാര മത്സ്യ വളര്‍ത്തല്‍ പിന്നീട് ഒരു വരുമാന മാര്‍ഗമാക്കി. ലോകത്തിലെ ഏറ്റവും അഴകുള്ള മീനുകളില്‍ ഒന്നായ ഫൈറ്റര്‍ മീനുകളാണ് ജോയിയുടെ പ്രിയ സുഹൃത്തുക്കള്‍. ഈ വഴക്കാളി മീനുകളാണ് ജോയിയുടെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്ന്.
തിരുവനന്തപുരം കഴക്കൂട്ടത്ത് 'വൈല്‍ഡ് ബെറ്റ' എന്ന പേരില്‍ അലങ്കാര മത്സ്യ കൃഷി നടത്തുന്ന ജോയിയുടെ ഫാമില്‍ ഇന്ന് ഫൈറ്റര്‍, എയ്ഞ്ചല്‍, പ്ലാറ്റി തുടങ്ങിയ മീനുകളുടെ വിവിധ തരം മീനുകളുണ്ട്. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തേക്കും ഇവയെ കയറ്റിയയ്ക്കാന്‍ കഴിയുന്ന ചുരുക്കം ചില ആളുകളില്‍ ഒരാളാണ് ജോയ്.
ഫൈറ്റര്‍ മീനുകളിലെ പല തരം ബ്രീഡുകള്‍ ഏത്? മീനുകളെ എങ്ങനെ ബ്രീഡ് ചെയ്യണം, അവയ്ക്ക് എന്ത് തീറ്റ നല്‍കണം, മീനുകള്‍ക്ക് അസുഖം വന്നാല്‍ എന്ത് ചെയ്യണം തുടങ്ങിയ കാര്യങ്ങള്‍ ജോയി 'ക്രാഫ്റ്റ് & ക്രോപ്‌സിന്റെ' പുതിയ എപ്പിസോഡില്‍ പങ്ക് വെയ്ക്കുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.