- Trending Now:
ചെറുപ്പത്തിലേ താമരയോടും ആമ്പലിനോടും വല്ലാത്ത ഇഷ്ടവും ഭ്രമവുമുള്ള സയന എന്ന പെണ്‍കുട്ടി വളര്‍ന്ന് വലുതായപ്പോള്‍ ഒരു വിനോദത്തിനായി താമരയും ആമ്പലും വളര്‍ത്താന്‍ തുടങ്ങി. ഭര്‍ത്താവിന്റെയും വീട്ടുകാരയുടെയും പിന്തുണ കൂടിയായപ്പോള്‍ ലോക്ക് ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ തന്റെ ഹോബി ചെറിയ രീതിയില്‍ സയന അവതരിപ്പിച്ചു. സയനയെ അത്ഭുതപ്പെടുത്തിക്കൊണ്ട് താമരയ്ക്കും ആമ്പലിനും ആവശ്യക്കാര്‍ ഏറെ വന്നു.
'മിറാക്കിള്‍ ലോട്ടസ്' എന്ന താമര ആദ്യമായി വിരിഞ്ഞതും കൂടുതലായി ആളുകള്‍ മേടിച്ചതും സയനയുടെ പക്കല്‍ നിന്നാണ്. അത് കൊണ്ട് തന്നെ ഹോബി ഒരു സംരംഭമാക്കിയപ്പോള്‍ തന്റെ സംരംഭത്തിന് സയന പേരിട്ടത് 'മിറാക്കിള്‍ അക്വാട്ടിക്ക് ഗാര്‍ഡന്‍' എന്നാണ്. ഒരു പക്കാ ബിസിനസ് എന്നതിലുപരി കൂടുതല്‍ ആളുകളിലേക്ക് ഒരു ഹോബിയെന്ന നിലയില്‍ ഇത് പ്രചരിപ്പിക്കാനാണ് സയന ശ്രമിക്കുന്നത്. സയനയുടെ കൂടുതല്‍ വിശേഷങ്ങള്‍ വീഡിയോയില്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.