Sections

വീട്ടമ്മമാര്‍ക്ക് ഒരു മാതൃകയായി സന്ധ്യയുടെ നന്ദൂസ് പൗള്‍ട്ടറി ഫാം

Monday, Apr 11, 2022
Reported By Ambu Senan
Sandhya

കേരളത്തിലെ വീട്ടമ്മമ്മാര്‍ക്ക് വരുമാന മാര്‍ഗം കണ്ടെത്താന്‍ കഴിയുന്ന ഒരു മേഖല

 

വീട്ടമ്മയായ സന്ധ്യ എന്തെങ്കിലും വരുമാനം വേണമെന്ന ചിന്തയിലാണ് കോഴി വളര്‍ത്തല്‍ ആരംഭിച്ചത്. ചെറിയ രീതിയില്‍ ആരംഭിച്ച കോഴി വളര്‍ത്തല്‍ സ്ഥലം ആവശ്യത്തിനുള്ളത് കൊണ്ട് വലിയ രീതിയില്‍ നടത്തിയാലോ എന്ന ചിന്തയാണ് സന്ധ്യയെയും കുടുംബത്തെയും 'നന്ദൂസ് പൗള്‍ട്ടറി' ഫാം എന്ന സംരംഭത്തില്‍ എത്തിച്ചത്. 

തിരുവനന്തപുരം ജില്ലയിലെ വെള്ളറട പഞ്ചായത്തിലെ മൊട്ടലമൂട് എന്ന ഗ്രാമമാണ് സന്ധ്യയുടെ സ്വദേശം. ഭര്‍ത്താവ് ബിനുവും മക്കളായ സോനുവും സുബിനും ജോലിക്കായും സ്‌കൂളിലും പോയി കഴിഞ്ഞാല്‍ നിരവധി സമയമാണ് സന്ധ്യക്ക് വെറുതെ ഉണ്ടായിരുന്നതാണ്. ആ ഒഴിവ് സമയം ഇപ്പോള്‍ ഒരു വരുമാന മാര്‍ഗമാക്കിയിരിക്കുകയാണ് സന്ധ്യ. ഇന്ന് സന്ധ്യയുടെ നന്ദൂസ് ഫാമില്‍ നാടന്‍ കോഴി, കാട, മുയല്‍, പ്രാവ് തുടങ്ങിയവയും ഉണ്ട്. മാസം നല്ലൊരു വരുമാനം ഇതിലൂടെ ലഭിക്കുമെന്നും കേരളത്തിലെ വീട്ടമ്മമ്മാര്‍ക്ക് വരുമാന മാര്‍ഗം കണ്ടെത്താന്‍ കഴിയുന്ന ഒരു മേഖലയാണ് ഇതെന്ന് സന്ധ്യ 'ക്രഫ്‌റ്‌സ് ആന്‍ഡ് ക്രോപ്‌സ്'ന്റെ പുതിയ എപ്പിസോഡില്‍ സാക്ഷ്യപ്പെടുത്തുന്നു     
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.