Sections

വലിയ റിസ്‌ക് = വലിയ നേട്ടങ്ങള്‍. കൃഷി വിശേഷങ്ങള്‍ പങ്കുവച്ചു വിനോദ് വേണുഗോപാല്‍

Wednesday, Jan 05, 2022
Reported By Ajay Karthik
vinod venugopal

തന്നെ പോലെ കൃഷി ഇഷ്ടപ്പെടുന്ന രണ്ടു ചെറുപ്പക്കാരെ ഫേസ്ബുക് ഗ്രൂപ്പിലൂടെ കണ്ടെത്തി

ഒന്നരയേക്കറിലെ റബ്ബര്‍ കൃഷി അവസാനിപ്പിച്ച്  മരിച്ചീനിയും മറ്റു വിളകളും നടുന്നു.8 മാസം കൊണ്ട് 11,500 കിലോയിലധികം മരിച്ചീനി വിളവെടുത്ത് മാതൃകയാകുന്നു. ബോട്ടണി ബിരുദധാരിയായ തിരുവനന്തപുരം കിള്ളിപ്പാലം സ്വദേശി വിനോദ് വേണുഗോപാലിന് തന്റെ കൃഷി അനുഭവങ്ങള്‍ സമ്മാനിച്ച ഉണര്‍ര്‍വ്വ് ഒന്ന് വേറെ തന്നെയാണ്.  

                                           

തന്നെ പോലെ കൃഷി ഇഷ്ടപ്പെടുന്ന രണ്ടു ചെറുപ്പക്കാരെ ഫേസ്ബുക് ഗ്രൂപ്പിലൂടെ കണ്ടെത്തി കുരങ്ങു ശല്യം രൂക്ഷമായ മുക്കുന്നിമലയില്‍ പ്രതിസന്ധികളെ എല്ലാം അതിജീവിച്ചാണ് കൃഷി ഇറക്കിയത്.മരിച്ചീനിക്ക് പുറമേ തെങ്ങ്, വാഴ, മുരിങ്ങ, കശുമാവ്,ഇഞ്ചി, കുരുമുളക്, കാച്ചില്‍, കറിവേപ്പില, ചേന, മുരിങ്ങ, ചതുരപ്പയര്‍, നാരകം, അഗസ്തി തുടങ്ങി 18 ഓളം വിളകള്‍ അവിടെ കൃഷി ചെയുന്നു.

വിപണി കണ്ടെത്തുന്നതിന് സര്‍ക്കാരില്‍ നിന്ന് കാര്യമായ സഹായമൊന്നും ലഭിച്ചില്ല. കഴിഞ്ഞ വര്‍ഷാമാദ്യം ഉണ്ടായ വലിയ കാറ്റില്‍ കൃഷി നശിച്ചു. കൃഷി നശിച്ച കര്‍ഷകര്‍ സര്‍ക്കാരിന്റെ എയിംസ് എന്ന പോര്‍ട്ടലില്‍ ഫോട്ടോ സഹിതം രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം ഉണ്ടായിരുന്നു.എന്നാല്‍ രജിസ്റ്റര്‍ ചെയ്തതിനും അപേക്ഷ ലഭിച്ചതിനും യാതൊരു സ്ഥിരീകരണവും ഇല്ല.കൃഷി നാശനഷ്ടങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇനിയും മെച്ചപ്പെടണം എന്ന് വിനോദ് പറയുന്നു.കേരള സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങളും പരാ ജയമാണ്, അതില്‍നിന്നും തനിക്ക് വേണ്ടത് കിട്ടിയിട്ടില്ല എന്നും അദ്ദേഹം പറയുന്നു.വേണ്ടരീതിയില്‍ ഫലപ്രദമായ സഹായം ഗവണ്മെന്റില്‍ നിന്ന് ലഭിച്ചാല്‍ തീര്‍ച്ചയായും സ്വീകരിക്കുമെന്നും അദ്ദേഹം പറയുന്നു.    

ജീവിതത്തില്‍ എല്ലാത്തിനും റിസ്‌ക് ഉണ്ട്. നമ്മള്‍ കിടന്ന് ഉറങ്ങുന്നതിനുപോലും റിസ്‌ക് ഉണ്ട്. ചെറിയ റിസ്‌ക്കോ വലിയ റിസ്‌ക്കോ എന്നല്ല റിസ്‌ക്ക് എടുക്കുക എന്നതാണ്. അത് നിങ്ങളെ വലിയ വിജയത്തില്‍ കൊണ്ട് ചെന്ന് എത്തിക്കും. എന്റെ വിജയം അതിന് ചെറിയ ഒരു ഉദാഹരണമായി പറയാം. വിനോദ് വേണുഗോപാല്‍ പറയുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.