- Trending Now:
2006ല്‍ തങ്ങളുടെ തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്തിനടുത്തുള്ള മാറനെല്ലൂര്‍ എന്ന ഗ്രാമത്തിലെ വീട്ടില്‍ ചെറിയ രീതിയില്‍ പശുക്കളെ വളര്‍ത്താന്‍ തുടങ്ങിയതാണ് അധ്യാപകരായ കെ.വിജയകുമാരന്‍ നായരും ശ്രീലത കെ.എസും. അധ്യാപകവൃത്തിയില്‍നിന്ന് വിരമിച്ച ശേഷം സ്ഥലത്തെ ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ നിര്‍ദ്ദേശത്തില്‍ വിജയകുമാരന്‍ നായര്‍ തന്റെ ഫാം വിപുലീകരിക്കുകയും അങ്ങനെ മൂന്നു പശുക്കള്‍ ഉണ്ടായിരുന്ന തൊഴുത്തില്‍ ഇന്നുള്ളത് 35 പശുക്കളാണ്.
കുറഞ്ഞ ചെലവില്‍ തന്റെ രണ്ടേക്കറോളം വരുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ശ്രീ വിഷ്ണു ഡയറി ഫാം ഇന്ന് ദിനംപ്രതി 250ലധികം ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കുകയും അത് നാട്ടില്‍ തന്നെ വിപണനം ചെയ്യുകയും അത് വഴി മികച്ച വരുമാനവും നേടുന്നു. കുറഞ്ഞ ചെലവില്‍ എങ്ങനെ ഫാം നിര്‍മിക്കാം? യുവാക്കള്‍ ഈ മേഖലയിലേക്ക് വരേണ്ട കാരണങ്ങള്‍? നല്ല പാല്‍ ലഭിക്കാനായി കൊടുക്കേണ്ട തീറ്റ? പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കേണ്ടതിന്റെ ആവശ്യകത? തുടങ്ങി ഒരു ഫാം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കുന്ന തരത്തിലുള്ള അനവധി കാര്യങ്ങള്‍ നിരവധി പുരസ്‌കാരങ്ങള്‍ വാങ്ങിയ ഇദ്ദേഹം 'ക്രാഫ്റ്റ്‌സ് & ക്രോപ്‌സ്' അഭിമുഖത്തില്‍ പങ്ക് വെയ്ക്കുന്നു. ശ്രീവിഷ്ണു ഡയറി ഫാമിന്റെ കൂടുതല്‍ വിശേഷങ്ങള്‍ വിഡിയോയില്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.