- Trending Now:
തെക്കന്‍ കേരളത്തില്‍ സാധാരണയായി കണ്ടു വരാത്ത ഒരു സംരംഭമാണ് പന്നിവളര്‍ത്തല്‍. നിരന്തരമായ പരിശ്രമങ്ങള്‍ കൊണ്ടും മൃഗങ്ങളോടുള്ള ആത്മാര്‍ത്ഥമായ ഇഷ്ടം കൊണ്ടും പന്നി വളര്‍ത്തലിലൂടെ സംരംഭക വിജയം കൈവരിച്ചിരിക്കുകയാണ് തിരുവനന്തപുരം വിളപ്പില്‍ശാല ചെറുകോട് സ്വദേശിയായ ഷിബു.
കാലിവളര്‍ത്തലും കൃഷിയും ആയിരുന്നു ഷിബുവിന്റെ അച്ഛന്റെ തൊഴില്‍. ചെറുപ്പകാലം തൊട്ടേ മൃഗ പരിപാലനത്തിലെ താല്‍പര്യം ഷിബു പിന്നീട് ഉപജീവനമാര്‍ഗ്ഗം ആക്കി മാറ്റുകയായിരുന്നു. പശു വളര്‍ത്തലിലൂടെ തന്റെ സംരംഭക ജീവിതമാരംഭിച്ച ഷിബു പിന്നീട് പന്നി വളര്‍ത്തലിലേക്ക് തിരിയുകയായിരുന്നു. പശു പരിപാലനത്തിനു വേണ്ടി വരുന്ന വലിയ തുക തന്നെയാണ് മറ്റു കര്‍ഷകരെ പോലെ ഷിബുവിനെയും മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. സ്വന്തം വീടിനോട് തന്നെ ചേര്‍ന്നുള്ള ഫാമില്‍ നൂറിലധികം വലുതും ചെറുതുമായ പന്നികളെ ഷിബു വളര്‍ത്തുന്നുണ്ട്. ഷിബുവും കുടുംബവും തന്നെയാണ് ഫാമിലെ എല്ലാ ജോലികളും ചെയ്യുന്നത്. എങ്ങനെയാണു പശു വളര്‍ത്തലില്‍ നിന്ന് വ്യത്യസ്തമായി ഇത്രയും ലാഭകരമായി ഒരു ഫാം നടത്തിക്കൊണ്ടു പോകുന്നത് എന്നത് ഷിബു ക്രാഫ്റ്റ്‌സ് ആന്‍ഡ് ക്രോപ്‌സ് എപ്പിസോഡില്‍ വിവരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.