Sections

ആട് വളര്‍ത്തല്‍ ഒരു ജീവിതമാര്‍ഗമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏദന്‍ ഗോട്ട്ഫാം ഉടമ വിവരിക്കുന്നു

Thursday, Mar 03, 2022
Reported By Ambu Senan
eden goat farm

ഇദ്ദേഹം ഇന്ന് ലക്ഷങ്ങളാണ് ആടിനെ വിറ്റ് വരുമാനം നേടുന്നത്

 

ഒരാള്‍ക്ക് കുറഞ്ഞ ചെലവില്‍ എങ്ങനെ ആട് വളര്‍ത്തല്‍ തുടങ്ങാം? ഏതൊക്കെ ഇനം ആടാണ് നല്ലത്? ആടുകള്‍ക്ക് കണ്ടു വരുന്ന രോഗം എന്ത്? അവയുടെ പ്രതിവിധി? എങ്ങനെ തീറ്റ ലാഭകരമായി നല്‍കണം? വിവിധ ഇനം ആടുകള്‍ ഏതാണ്? അവയുടെ പ്രത്യേകതകള്‍, അവയുമായി നാടന്‍ ആടുകളെ ഇണ ചേര്‍ത്താലുള്ള ഗുണങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ആട് വളര്‍ത്തലിലേക്ക് ഇറങ്ങുന്നവര്‍ക്കും നിലവില്‍ ആട് വളര്‍ത്തുന്നവര്‍ക്കും ഉണ്ടാകാറുണ്ട്. അതിനെല്ലാമുള്ള ഇത്തരം ഏദന്‍ ഗോട്ട്ഫാം ഉടമയും ആടുകളെക്കുറിച്ച് നിരന്തരം പഠിക്കാനായി രാജ്യമൊട്ടൊക്കെ സഞ്ചരിക്കുന്ന വ്യക്തിയുമായി  ഇഹ്ലമുദ്ദിന്‍ വിവരിക്കുന്നു.

ആടുകളെ കുറിച്ച് പഠിക്കാനായി കേരളത്തിലും ഇന്ത്യയിലെ പല സംസ്ഥാനത്ത് നിരന്തരം സഞ്ചരിക്കുന്ന ഇദ്ദേഹം ഇന്ന് ലക്ഷങ്ങളാണ് ആടിനെ വിറ്റ് വരുമാനം നേടുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ആടുകളെ നമ്മുടെ നാട്ടില്‍ എത്തിക്കുകയും അതിനെ നമ്മുടെ നാട്ടിലുള്ള ആടുകളുമായി ക്രോസ് ചെയ്തു നല്ല വളര്‍ച്ചയും പാല്‍ ഉല്പാദനവും തരുന്ന പുതിയ ബ്രീഡ് സൃഷ്ടിക്കുകയാണ് ഇന്ന് ഇഹ്ലമുദ്ദിന്‍ ബിന്‍ സുലൈമാന്‍. ഇതിലൂടെ പ്രത്യുല്‍പാദന ശേഷിയും രോഗപ്രതിരോധ ശേഷിയും കൂടിയ സങ്കരയിനം ആടുകളെ ലഭിക്കുന്നു. അതോടൊപ്പം, അന്യ സംസ്ഥാനത്തു നിന്നും കൊണ്ടു വരുന്ന ആടുകളെയും ഇവയുടെ ക്രോസ് ബ്രീഡുകളെയും ആവശ്യാനുസരണം മറ്റുള്ളവര്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു. ഇതിനു പുറമെ ബ്രീഡ് ആടുകളെ മാറ്റിംഗ് ചെയ്തു കൊടുക്കുന്നുണ്ട്. ഇങ്ങനെ മാറ്റിംഗ് ചെയ്യപ്പെടുന്നവയില്‍ നിന്ന് ഹൈബ്രീഡ് ആടുകളിലേയ്ക്ക് എത്തിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പരിശ്രമ ലക്ഷ്യം.ഏദന്‍ ഗോട്ട് ഫാം ഇന്ന് കേരളത്തിലെ പല ജില്ലകളിലും സ്ഥിതി ചെയ്യുന്നുണ്ട്. 

ആട് വളര്‍ത്തലും അവയുടെ വിവിധതരം ബ്രീഡുകളും അവയുടെ പ്രത്യേകതകളും  വീഡിയോയില്‍.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.