Sections

ജീവിത വിജയത്തിനായി നിങ്ങൾ നിങ്ങൾക്കായി ഒരു ഭരണഘടന തയ്യാറാക്കുക

Sunday, Dec 24, 2023
Reported By Soumya
Motivation

നിങ്ങൾ നിങ്ങളുടെ ഭരണഘടന തയ്യാറാക്കുക. ഒരു രാജ്യം പ്രവർത്തിക്കുന്നത് ഭരണഘടന അടിസ്ഥാനത്തിലാണ്. ഭരണഘടനയുടെ ശക്തി പോലെയിരിക്കും രാജ്യത്തിന്റെ വളർച്ച. ഇങ്ങനെ ഓരോ വ്യക്തിക്കും അവരുടെ ജീവിതത്തിന് വ്യക്തമായ ഭരണഘടനയുണ്ടെങ്കിൽ ആ ഭരണഘടനയ്ക്ക് അനുസൃതമായി അവർ ജീവിക്കുകയാണെങ്കിൽ അവർക്ക് വിജയകരമായ ജീവിതമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഇങ്ങനെ നിങ്ങൾക്ക് വേണ്ടി ഒരു ഭരണഘടന തയ്യാറാക്കിയാൽ, അതിലൂടെ മാത്രം സഞ്ചരിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ നിങ്ങൾ ആഗ്രഹിച്ച ലക്ഷ്യങ്ങൾ നേടിയെടുക്കാൻ തീർച്ചയായും സാധ്യമാണ്. ഏതെല്ലാം കാര്യങ്ങളിലാണ് ഈ തരത്തിൽ ഉണ്ടാകേണ്ടത് എന്നതാണ് നോക്കുന്നത്.

  • നിങ്ങൾ നിങ്ങൾക്ക് വേണ്ടി ഒരു ഭരണഘടന തയ്യാറാക്കുന്ന സമയത്ത് എല്ലാ കാര്യങ്ങൾക്കും കൃത്യമായ സമയം പാലിക്കാൻ വേണ്ടി തീരുമാനിക്കുക. നിങ്ങളുടെ ഓരോ പ്രവർത്തിയും ഇന്ന് സമയത്ത് ഇന്ന രീതിയിൽ ചെയ്യണം. ഈ രീതിയിൽ ചെയ്യാൻവേണ്ടിയുള്ള തയ്യാറെടുപ്പ് നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണം. ഒരു നിമിഷം പോലും പാഴാക്കാതെ സമർത്ഥമായി സമയത്തെ ഉപയോഗിക്കുന്ന ഒരു വ്യക്തിയായി മാറണം.
  • സമയത്തെ നശിപ്പിക്കുന്ന നിരവധി കാര്യങ്ങളിൽ ഒന്നാണ് മൊബൈൽ ഫോൺ, അനാവശ്യമായ സുഹൃത്ത് ബന്ധങ്ങൾ, ടീവി, അല്ലെങ്കിൽ ഭാവികാലത്തെ ആലോചിച്ചിരിക്കുക. ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ മാറ്റി ഇന്നിൽ ജീവിക്കാൻ വേണ്ടി ശ്രമിക്കണം.
  • ഇങ്ങനെ തയ്യാറാക്കുന്ന ഭരണഘടന മൂല്യവത്തായതായിരിക്കണം. ധാർമികപരമായി നിങ്ങൾക്ക് ഉപകാരപ്രദമാകുന്ന മറ്റുള്ളവർക്കും ഉപകാരപ്രദമാകുന്ന ഒരു കാഴ്ചപ്പാടുള്ളതായിരിക്കണം നിങ്ങളുടെ ഭരണഘടന.
  • സമ്പത്തിനെ വെറുതെ പാഴാക്കി കളയാതെ സമ്പത്ത് ആർജിക്കുന്നതായിരിക്കണം നിങ്ങളുടെ ഭരണഘടന. സമ്പത്ത് ഉണ്ടാക്കുന്നതിനുവേണ്ടി ഓരോ വർഷത്തെയും പദ്ധതികൾ തയ്യാറാക്കി പ്രവർത്തിക്കുന്ന ഭരണഘടന ആയിരിക്കണം. നിങ്ങൾക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും സമ്പത്ത് കൊണ്ട് നേടാൻ കഴിയണം.
  • ഭരണഘടനയിൽ വിദ്യാഭ്യാസ കാര്യത്തിന് പ്രാമുഖ്യം കൊടുക്കണം. എപ്പോഴും പഠിച്ചുകൊണ്ടിരിക്കുവാനുള്ള സൗകര്യങ്ങൾ അതിൽ ഉണ്ടാകണം. എപ്പോഴും നിങ്ങളെ ഭാവിയിലേക്ക് തള്ളി വീഴ്ത്തുന്നത് ഈ പഠനം ആയിരിക്കും. അതുകൊണ്ടുതന്നെ പഠനത്തിന് പ്രാധാന്യം കൊടുക്കുന്ന, പുതിയ ടെക്നോളജികൾ ആർജിക്കണം.
  • മറ്റുള്ളവരെ കുറ്റം പറയുന്നതിന് പകരം അവർക്ക് ഉപകാരപ്രദമാകുന്ന ഒരു രീതിയാകണം നിങ്ങളുടെ സ്വഭാവത്തിന് ഉണ്ടാകേണ്ടത്. എല്ലാവരോടും മികച്ച നല്ല രീതിയിൽ സംസാരിക്കാൻ കഴിവുള്ള കമ്മ്യൂണിക്കേഷൻ സ്കിൽ, മറ്റുള്ളവർക്ക് പ്രചോദനമാകുന്ന വ്യക്തിയാകണം അതിന് അനുയോജ്യമായ ഭരണഘടന ആകണം ഉണ്ടാകേണ്ടത്.
  • നിങ്ങളുടെ ഭരണഘടന റിസ്ക്കുകൾ ഏറ്റെടുക്കാൻ തയ്യാറായിട്ടുള്ളവ ആയിരിക്കണം. മറ്റുള്ളവർ ചെയ്യാത്ത കാര്യങ്ങൾ ചെയ്യുമ്പോഴാണ് നിങ്ങളുടെ ജീവിതത്തിന് ഉയർച്ചയുണ്ടാകുന്നത് നിങ്ങൾ ചെയ്യുന്നത് നിങ്ങളുടെ ലക്ഷ്യവുമായി ചേർന്ന് നിൽക്കുന്നതായിരിക്കണം എന്ന് മാത്രം.

ഈ തരത്തിൽ എഴുതി തയ്യാറാക്കിയ നിങ്ങൾക്ക് ഭരണഘടനയും അതിനനുസൃതമായ ഒരു ജീവിതവും നിങ്ങൾക്കുണ്ടെങ്കിൽ മനോഹരകരമായ ജീവിതമായിരിക്കും അത്. ശ്രദ്ധിച്ചാൽ എല്ലാ മഹാന്മാരായ വ്യക്തികളും ഇത്തരത്തിൽ ഉണ്ടായിരുന്നു എന്ന് കാണാൻ സാധിക്കും.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.