- Trending Now:
കാര്‍ഷിക-കന്നുകാലി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ വിവിധങ്ങളായ ആനുകൂല്യങ്ങളാണ് നല്‍കി പോരുന്നത്.അക്കൂട്ടത്തില്‍ കോഴികുഞ്ഞുങ്ങളെയും ആട്,പശു തുടങ്ങിയ കന്നുകാലികളെയും ഒക്കെ സബ്‌സിഡിയോടെയും ലോണായും നല്‍കുന്നുണ്ട്.ഒരു പശുതൊഴുത്തിന് 7 ലക്ഷം രൂപയും, ആടിന് 5 ലക്ഷം രൂപയും ലോണ്‍ നല്‍കുന്ന ക്ഷീര സംരംഭകവികസന സ്‌കീം സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്.ഇതിന് 25% സബ്സിഡിയും നല്‍കുന്നു.സ്ത്രീകള്‍ക്കും പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കും 33% സബ്‌സിഡി.ഗ്രാമങ്ങളിലെ തൊഴില്‍ വര്‍ദ്ധനവിനൊപ്പം പാല്‍ ഉല്‍പാദന വര്‍ദ്ധനവും ലക്ഷ്യമിട്ടാണ് ഈ ഡയറി സംരംഭക വികസന പദ്ധതി.അപേക്ഷ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ രണ്ട് ദിവസത്തിനകം വ്യക്തിക്ക് സബ്‌സിഡി തുക ലഭിക്കും.
കര്‍ഷകര്‍ ,വ്യക്തിഗത സംരംഭകര്‍ ,ഓര്‍ഗനൈസേഷനുകള്‍,സ്ഥാപനങ്ങള്‍,എന്‍ജിഒകള്‍ ,സ്വാശ്രയ ഗ്രൂപ്പുകള്‍,ക്ഷീര സഹകരണ സംഘങ്ങള്‍ ,പാല്‍ യൂണിയനുകള്‍,പാല്‍ ഫെഡറേഷനുകള്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
ക്ഷീര സംരംഭകവികസന പദ്ധതി അനുസരിച്ച് രാജ്യത്ത് ഒരാള്‍ക്ക് 10 മൃഗ യൂണിറ്റിന് 7 ലക്ഷം രൂപ വായ്പയും
പശുക്കിടാവിനെ വളര്‍ത്തുന്നതിന് - ഇരുപത് പശുക്കിടാക്കളുടെ യൂണിറ്റിന് 9 ലക്ഷം രൂപയും
പാല്‍ കറക്കുന്ന യന്ത്രങ്ങളോ മില്‍ടെസ്റ്ററുകളോ ബള്‍ക്ക് പാല്‍ കൂളിംഗ് യൂണിറ്റുകളോ വാങ്ങുന്നതിന് (5000 ലിറ്റര്‍ ശേഷി വരെ) - 20 ലക്ഷം രൂപയും തദ്ദേശീയ പാല്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് പാല്‍ സംസ്‌കരണ ഉപകരണങ്ങള്‍ വാങ്ങുന്നതിന് - 13.20 ലക്ഷം രൂപയും ലഭിക്കും
പദ്ധതി ചെലവിന്റെ 10 ശതമാനമെങ്കിലും നിക്ഷേപിക്കേണ്ടതുണ്ട് .9 മാസത്തിന് മുമ്പ് പദ്ധതി പൂര്‍ത്തിയാക്കിയില്ലെങ്കില്‍, പ്രോജക്ട് ഉടമയ്ക്ക് സബ്‌സിഡിയുടെ ആനുകൂല്യം ലഭിക്കില്ല.ഈ സ്‌കീമിന് കീഴില്‍ നല്‍കുന്ന സബ്‌സിഡി ഒരു ബാക്ക് എന്‍ഡ് സബ്‌സിഡിയായിരിക്കും.
കൊമേഴ്‌സ്യല്‍ ബാങ്കുകള്‍
പ്രാദേശിക ബാങ്ക്
സംസ്ഥാന സഹകരണ ബാങ്ക്
സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക്
നബാര്‍ഡില്‍ നിന്ന് റീഫിനാന്‍സ് ചെയ്യാന്‍ അര്‍ഹതയുള്ള മറ്റ് സ്ഥാപനങ്ങള്‍. എന്നിവ വഴി സ്‌കീമിന് വേണ്ടി അപേക്ഷിക്കാവുന്നതാണ്.
വായ്പ ഒരു ലക്ഷത്തിന് മുകളിലാണെങ്കില്‍, കടം വാങ്ങുന്നയാള്‍ തന്റെ ഭൂമിയുമായി ബന്ധപ്പെട്ട ചില പേപ്പറുകള്‍ പണയം വയ്‌ക്കേണ്ടിവരും ,ജാതി സര്‍ട്ടിഫിക്കറ്റ് ,തിരിച്ചറിയല്‍ രേഖ ,പ്രോജക്റ്റ് ബിസിനസ് പ്ലാനിന്റെ പകര്‍പ്പ് തുടങ്ങിയവ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്.
Story highlights: The government plans to help those who want to set up their own dairy farm and goat farm. 25% subsidy. Preference for women
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.