- Trending Now:
രാജ്യത്തിന്റെ സാമ്പത്തിക നിലനില്‍പ്പിന് അടിത്തറയേകുന്ന എല്ലാം നഷ്ടമായി തീര്‍ന്നൊരു രാജ്യം.100 ട്രില്യണ്‍ ഡോളറിന്റെ ഒറ്റനോട്ട് പുറത്തിറക്കിയ ഒരു രാജ്യം തകര്‍ച്ചയ്‌ക്കൊടുവില്‍ സ്വന്തം കറന്‍സി തന്നെ പിന്‍വലിക്കേണ്ട സ്ഥിതിയിലേക്കെത്തുന്നു.പണപ്പെരുപ്പത്തെ നേരിടാന്‍ സ്വര്‍ണ്ണം വില്‍ക്കേണ്ട ഗതിയിലേക്കെത്തിയിരിക്കുകയാണ് സിംബാബ്വെ.ബ്രട്ടീഷ് അധിനിവേശങ്ങള്‍ക്കൊടുവില്‍ 1980ല്‍ നിലവില്‍ വന്ന ഒരു കാലത്ത് ജുവല്‍ ഓഫ് ആഫ്രിക്ക എന്നറിയപ്പെട്ടിരുന്ന സിംബാബ്വെയെ കുറിച്ചാണ് ഈ പറയുന്നത്.
ലോകരാജ്യങ്ങള്‍ പണപ്പെരുപ്പം എന്ന വലിയ വെല്ലുവിളിക്ക് മുന്നില്‍ പതറി കീഴടങ്ങിയ കാലത്ത്. റഷ്യ, യുക്രെയിന്‍ യുദ്ധത്തിന് പിന്നാലെ ഭക്ഷ്യക്ഷാമം കൂടി രൂക്ഷമായതിനു പിന്നാലെ സിംബാബ്വെയും പണപ്പെരുപ്പം നേരിടേണ്ട സ്ഥിതിയില്‍ തന്നെയായിരുന്നു.
നിരവധി മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചിട്ടും സമ്പദ് വ്യവസ്ഥയെ വരുതിയിലാക്കാന്‍ സാധിക്കാത്തതിനാല്‍ റിസര്‍വ് ബാങ്ക് ഓഫ് സിംബാബ്വെ സ്വര്‍ണ നാണയങ്ങള്‍ വിനിമയം ചെയ്യുക എന്ന പുതിയ ആശയത്തിലേക്കെത്തിച്ചേര്‍ന്നു.സ്വര്‍ണ നാണയങ്ങള്‍ പൊതുജനങ്ങള്‍ക്ക് വില്‍ക്കുന്നു. രാജ്യത്തെ കറന്‍സിക്ക് വിലയിടിഞ്ഞതോടെ കരിഞ്ചന്തയില്‍ നിന്ന് യുഎസ് ഡോളര്‍ വാങ്ങുന്ന പൗരന്മാരുടെ നീക്കത്തിന് തടയിടാനാണ് സിംബാബ്വെ സ്വര്‍ണ നാണയം പുറത്തിറക്കിയത്. ജൂലൈ അവസാനവാരം വരെയുള്ള കണക്കുകള്‍ അനുസരിച്ച് രാജ്യത്തെ സെന്‍ട്രല്‍ ബാങ്ക് 1500 സ്വര്‍ണ നാണയങ്ങള്‍ വിറ്റു.ഓരോ സ്വര്‍ണ നാണയത്തിനും ഒരു സീരിയല്‍ നമ്പര്‍ ഉണ്ട്.അത് പ്രാദേശിക കറന്‍സി,യുഎസ് ഡോളര്‍, മറ്റ് വിദേശ കറന്‍സികള്‍ എന്നിവ ഉപയോഗിച്ച് വാങ്ങാം.സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വിലയും ഉത്പാദന ചെലവും അടിസ്ഥാനമാക്കിയാണ് വില നിശ്ചിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.