Sections

സാമ്പത്തിക പ്രതിസന്ധി രൂക്ഷം കരകയറാന്‍ 12 വര്‍ഷം എടുക്കുമെന്ന് ആര്‍.ബി.ഐ

Saturday, Apr 30, 2022
Reported By MANU KILIMANOOR

തുടര്‍ച്ചയായി കോവിഡ് തരംഗങ്ങളുണ്ടാകുന്നത് സമ്പദ് വ്യവസ്ഥയുടെ തിരിച്ചു വരവിനെ ബാധിക്കുന്നുണ്ടെന്നാണ് ആര്‍.ബി.ഐ വിലയിരുത്തല്‍


കോവിഡ് മൂലമുണ്ടാകുന്ന പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ  ഒരു പതിറ്റാണ്ടിലേറെ സമയമെടുക്കുമെന്ന പഠനവുമായി ആര്‍.ബി.ഐ. കോവിഡുകാലത്ത് സമ്പദ്വ്യവസ്ഥയില്‍ 52 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്നും ആര്‍.ബി.ഐ വ്യക്തമാക്കുന്നു.

തുടര്‍ച്ചയായി കോവിഡ് തരംഗങ്ങളുണ്ടാകുന്നത് സമ്പദ് വ്യവസ്ഥയുടെ തിരിച്ചു വരവിനെ ബാധിക്കുന്നുണ്ടെന്നാണ് ആര്‍.ബി.ഐ വിലയിരുത്തല്‍. 2021-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സമ്പദ് വ്യവസ്ഥയില്‍ കോവിഡ് മൂലം വലിയ തിരിച്ചടിയുണ്ടായിരുന്നു. ഈ തിരിച്ചടിയില്‍ നിന്നും സമ്പദ് വ്യവസ്ഥ തിരികെ വരുന്നതിനിടെയാണ് 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ കോവിഡ് രണ്ടാം തരംഗമുണ്ടായത്. ഇത് സമ്പദ്വ്യവസ്ഥയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയെന്നും ആര്‍.ബി.ഐ വ്യക്തമാക്കുന്നു.

നേരത്തെ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് ഈ സാമ്പത്തിക വര്‍ഷത്തിലും കുറയുമെന്ന പ്രവചനങ്ങള്‍ പുറത്ത വന്നിരുന്നു. ആര്‍.ബി.ഐ തന്നെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാനിരക്ക് സംബന്ധിച്ച പ്രവചനത്തില്‍ മാറ്റം വരുത്തിയിരുന്നു. 7.8 ശതമാനത്തില്‍ നിന്നും 7.2 ശതമാനമായാണ് വളര്‍ച്ചാനിരക്ക് കുറച്ചത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.