ബിസിനസുകാർ മറ്റ് ബിസിനസ്സ് മോഡലുകൾ കോപ്പിയടിക്കുന്നത് നല്ലതാണോ. പൊതുവായി മനുഷ്യരുടെ നൈസർഗിക സ്വഭാവമാണ് മറ്റുള്ളവരെ അനുകരിക്കുക. എല്ലാവരും മറ്റുള്ളവരെ അനുകരിച്ചു കൊണ്ടാണ് വളരുന്നത്. കുട്ടിക്കാലത്ത് അച്ഛനമ്മമാരെ കുട്ടികൾ അനുകരിക്കുന്നു. വളർന്നു കഴിയുമ്പോൾ അവർക്ക് ഇഷ്ടപ്പെട്ട അധ്യാപകരെയോ, കഥാപാത്രങ്ങളെയോ, സിനിമ നടന്മാരെയും ഒക്കെ അനുകരിക്കാറുണ്ട്. അനുകരിച്ച് വ്യത്യസ്തമായ ഒരു സ്വഭാവരീതിയിലേക്ക് വരുന്നു. അതുകൊണ്ട് തന്നെ ബിസിനസ്സിൽ അനുകരണത്തിന് വളരെയധികം ഗുണമുണ്ട്. നിങ്ങൾ അനുകരിക്കുന്നത് ആരെയാണ് എന്നുള്ളതാണ് പ്രധാ നം. ബിസിനസ്സിൽ നിങ്ങൾ അനുകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇന്ന് നോക്കുന്നത്.
- ബിസിനസ്സിൽ നിങ്ങൾ അനുകരിക്കേണ്ടത് ക്വാളിറ്റിയുള്ള ആൾക്കാരെയാണ്, അല്ലെങ്കിൽ വിജയിച്ച ആളുകളെ ആകണം.
- അനുകരിക്കുമ്പോൾ, നിങ്ങൾ ചെയ്യാൻ പോകുന്ന കാര്യം ചെയ്യാൻ നിങ്ങൾ പ്രാപ്തരാണോ എന്ന് നോക്കണം. അവരുടെ കഴിവു നിങ്ങളുടെ കഴിവും വളരെ വ്യത്യസ്തമായിരിക്കും. അതുകൊണ്ട് തന്നെ അത് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നതാണോയെന്ന് നോക്കി വേണം തിരഞ്ഞെടുക്കാൻ ഉദാഹരണമായി അംബാനിക്ക് ഉള്ളതുപോലെ ഒരു കാറ് തനിക്ക് വേണമെന്ന് ആഗ്രഹിച്ചിട്ട് കാര്യമില്ല. അത് വാങ്ങാനുള്ള പ്രാപ്തിയുണ്ടോ എന്ന് ആദ്യം നോക്കണം.
- അതേപടി അനുകരിക്കുക എന്നത് വളരെ തെറ്റാണ്. എന്ത് അനുകരിച്ചാലും അതിൽ തന്റെ ഒരു സിഗ്നേച്ചർ പതിപ്പിക്കുന്ന രീതിയിൽ ആവണം അത്.
- മറ്റുള്ളവരുടെ തെറ്റുകളെ അതേപടി അനുകരിക്കാതിരിക്കുകയും ആ തെറ്റുകൾ വരുത്താതിരിക്കാൻ ഉള്ള പ്രത്യേക ശ്രമം ജീവിതത്തിൽ നടത്തുന്നതും വളരെയധികം നല്ലതാണ്.
- നിങ്ങൾ എപ്പോഴും മറ്റുള്ളവരെ അനുകരിക്കുന്ന വ്യക്തി ആവരുത്. മറ്റുള്ളവർ നിങ്ങളെ അനുകരിക്കുന്ന രീതിയിലേക്ക് ഉയരാൻ ശ്രമിക്കുക.
- ഓരോ ദിവസവും ഓരോ ആൾക്കാരെ അനുകരിക്കാൻ ശ്രമിക്കരുത്. പല ആളുകളെ തിരഞ്ഞെടുത്തു അതിൽ ഓരോരുത്തരുടെയും സ്വഭാവ ഗുണങ്ങൾ കണ്ടെത്തി അത് ഒത്തുചേർത്ത് വേണം നിങ്ങളുടെ ജീവിതത്തിൽ കൊണ്ടുവരാൻ. ഓരോ ദിവസം ഓരോരുത്തരെയും അനുകരിച്ചാൽ നിങ്ങൾ വളരെ വ്യത്യസ്ത സ്വഭാവമുള്ള ഒരാളായി മാറുകയും അത് ജീവിതത്തെ പരാജയത്തിൽ കൊണ്ടെത്തിക്കുകയും ചെയ്യും.
- പലരും പറയാറുണ്ട് ഞാൻ അയാളെ അനുകരിച്ചത് കൊണ്ടാണ് ഇങ്ങനെയായതെന്ന്. ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം ഫോട്ടോ കോപ്പി മിഷനിൽ കോപ്പി എടുത്തു കഴിഞ്ഞാൽ എല്ലാം ഒന്നുപോലെ നന്നാകണമെന്നില്ല. അതിന് കാരണം ഫോട്ടോ കോപ്പി മെഷിന്റെതാണ് അല്ലാതെ അതിൽ വയ്ക്കുന്ന പേപ്പറിന്റെ പ്രശ്നം അല്ല. അതുപോലെ മറ്റുള്ളവരെ നിങ്ങൾ അനുകരിക്കുമ്പോൾ നിങ്ങളുടെ കുഴപ്പങ്ങൾ ആയിരിക്കാം അതിൽ പ്രശ്നമുണ്ടാകുന്നത്. അനുകരിക്കുന്ന ആളിന്റെ കുഴപ്പം കൊണ്ടായിരിക്കില്ല. അനുകരണം ഒരു ഇരുതലവാളാണ്. നല്ല പ്രവർത്തികൾ പകർത്തുന്നതിനൊപ്പം മോശമായ പ്രവർത്തികൾ കൂടി പകർത്തുകയാണെങ്കിൽ ദോഷം സംഭവിക്കാനാണ് സാധ്യത. അതുകൊണ്ട് നിങ്ങൾ പകർത്തുന്ന കാര്യങ്ങൾ നല്ലതാണോ, മികച്ചതാണോയെന്ന് ഉറപ്പുവരുത്തണം.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ബിസിനസുകാരും വായനയും... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.