Sections

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി സഹകരണ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന പദ്ധതിക്കു തുടക്കമായി

Thursday, May 11, 2023
Reported By Admin
Co-operative Sector

സഹകരണ ഉത്പന്നങ്ങൾ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ


ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി സഹകരണ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന പദ്ധതിക്കു തുടക്കമായി. സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു. പാപ്പിനിവട്ടം എസ്. സി.ബിയുടെ വിവിധയിനം എൽ.ഇ.ഡി. ലൈറ്റിംഗ് ഉൽപ്പന്നങ്ങൾ, റബ്കോയുടെ മാഗസിൻ റാക്ക്, ബീച്ച്ചെയർ, ട്രാവൽ മാട്രസ്സ്, പില്ലോ എന്നിവയാണ് ആമസോൺ പ്ലാറ്റ്ഫോം വഴി വിപണിയിലെത്തുന്നത്.

സഹകരണ വകുപ്പ് മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ ടി.വി.സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.