- Trending Now:
സഹകരണ മേഖലയിലെ ക്ഷീരോൽപ്പന്നങ്ങളും മറ്റ് ഉൽപ്പന്നങ്ങളും ഓൺലൈൻ വിപണിയിലൂടെ ലഭ്യമാക്കുന്നതിനായി കേന്ദ്ര സഹകരണ മന്ത്രാലയവും സ്വിഗ്ഗി ഇൻസ്റ്റാമാർട്ടും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സഹകരണ മന്ത്രാലയ സെക്രട്ടറി ഡോ. ആശിഷ് കുമാർ ഭൂട്ടാനി ചടങ്ങിൽ പങ്കെടുത്തു. 2025 ഏപ്രിൽ 25 വെള്ളിയാഴ്ച സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് സിഇഒ ശ്രീ അമിതേഷ് ഝായും സഹകരണ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ശ്രീ ഡി കെ വർമ്മയും തമ്മിലാണ് ധാരണാപത്രം ഒപ്പുവച്ചത്. സഹകരണ സ്ഥാപനങ്ങൾക്ക് നവയുഗ സാങ്കേതികവിദ്യകളിലൂടെ നവയുഗ ഉപഭോക്താക്കളുമായി ബന്ധപ്പെടാൻ ഈ ധാരണാപത്രം വഴിയുള്ള പങ്കാളിത്തം സഹായകമാകും.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ കാര്യക്ഷമമായ മാർഗ്ഗനിർദ്ദേശത്തിലും രാജ്യത്തെ സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി സഹകരണ മന്ത്രാലയം 60 ലധികം സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. സഹകരണ മേഖലയിൽ നിന്നുള്ള ജൈവ ഉൽപന്നങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് വിപണി പ്രവേശനം നൽകുന്നതിന് മന്ത്രാലയം അടുത്തിടെ നിരവധി പദ്ധതികൾ സ്വീകരിച്ചിട്ടുണ്ട്. ധാരണാപത്രത്തിനെ തുടർന്ന്, ഭാരത് ഓർഗാനിക്സിന്റെ കീഴിലുള്ള ഉൽപ്പന്നങ്ങളും സഹകരണമേഖലയിലെ പാലുൽപ്പന്നങ്ങളും സ്വിഗ്ഗിയുടെ ഇ-കൊമേഴ്സ്, ക്യു-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകും.
സ്വിഗ്ഗിയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമും വിതരണ സംവിധാനവും പ്രയോജനപ്പെടുത്തി രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുക എന്നതാണ് ഈ ധാരണാപത്രത്തിന്റെ ലക്ഷ്യം. സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ട് പ്ലാറ്റ്ഫോമിൽ സഹകരണ പാലുൽപ്പന്നങ്ങൾ ഉൾപ്പെടുത്തുന്നതിനെ ഈ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ഈ ഉൽപ്പന്നങ്ങളിലേക്കുള്ള ഉപഭോക്തൃ താല്പര്യങ്ങൾ വർധിപ്പിക്കുന്നതിന് പിന്തുണ നൽകുകയും ചെയ്യും. ഇത് സഹകരണ സ്ഥാപന ഉൽപ്പന്നങ്ങളുടെ പ്രചാരണം ഉറപ്പാക്കും. വിപണനം, പ്രചാരണം, ഉപഭോക്തൃ സാങ്കേതികവിദ്യ, ശേഷി വികസനം എന്നീ മേഖലകളിൽ സഹകരണ ബ്രാൻഡുകളെ പിന്തുണയ്ക്കുന്നതിനായി സ്വിഗ്ഗി, മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കും. സ്വിഗ്ഗിയുടെ പ്ലാറ്റ്ഫോമിൽ ഒരു പ്രത്യേക 'സഹകരണ' വിഭാഗം സൃഷ്ടിക്കപ്പെടും.ഇതിലൂടെ സഹകരണ സംഘടനകൾ വികസിപ്പിക്കുകയും നിർമിക്കുകയും ചെയ്യുന്ന മറ്റ് ഉൽപ്പന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഈ പങ്കാളിത്തം സഹകരണ സ്ഥാപനങ്ങൾക്ക് നവയുഗ ഉപഭോക്താക്കളുമായി നവയുഗ സാങ്കേതികവിദ്യയിലൂടെ ബന്ധപ്പെടാൻ സഹായിക്കും. അതുവഴി സഹകരണ സ്ഥാപനങ്ങളുടെ ഡിജിറ്റൽ ഇടപാടുകൾ വികസിപ്പിക്കുകയും വിപണി സാന്നിധ്യം വർദ്ധിപ്പിക്കുകയും ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.