- Trending Now:
കൊല്ലം: പൊതു വിപണിയിലെ വിലനിലവാരം പിടിച്ചുനിർത്തുന്നതിനായി കൺസ്യൂമർഫെഡ് ആരംഭിച്ച ക്രിസ്മസ് വിപണി എം നൗഷാദ് എം എൽ എ ഉദ്ഘാടനം ചെയ്തു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രണവിധേയമാക്കുന്നത് ശക്തമായ വിപണി ഇടപെടലുകളാണ് സംസ്ഥാന സർക്കാർ മുഖേന കൺസ്യൂമർഫെഡ് നടപ്പിലാക്കുന്നത് എം എൽ എപറഞ്ഞു.
13 ഇനം സാധനങ്ങൾ സബ്സിഡി നിരക്കിൽ ലഭ്യമാണ്. യോഗത്തിൽ കൺസ്യൂമർഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ പി കുറുപ്പ് അധ്യക്ഷനായി.
പി പ്രദീപ്, റീജിയണൽ മാനേജർ, ബിനു അസിസ്റ്റന്റ് രജിസ്റ്റർ, മിനിമോൾ കൗൺസിലർ, സുധാകുമാരി ബിസിനസ് മാനേജർ എന്നിവർ പങ്കടുത്തു. ഡിസംബർ 30 വരെ സബ്സിഡി വിപണി പ്രവർത്തിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.