സെയിൽസ്മാൻമാർ പലരും പുതിയ ആളുകളെ കാണുമ്പോൾ അവരെ കസ്റ്റമർ ആക്കാൻ പറ്റുമോ എന്ന് പരിശോധിക്കുന്ന സ്വഭാവ രീതിയുണ്ട്. ആൾക്കാരുമായി ഈ രീതിയിൽ ഇടപെടുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പുതിയ ആൾക്കാരെ സെയിൽസിലേക്ക് ആകർഷിപ്പിക്കാൻ വേണ്ടി സംസാരിക്കുമ്പോൾ ചില ചോദ്യങ്ങൾ ചോദിക്കേണ്ടിവരും. അതിനുപകരം ചില മര്യാദയുള്ള രീതിയിലുള്ള ചോദ്യങ്ങൾ നിങ്ങളുടെ പ്രൊഫഷന് വളരെ ഗുണം ചെയ്യുന്ന കാര്യങ്ങളാണ്. അങ്ങനെയുള്ള ചില കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.
- ഒരാളെ കാണുമ്പോൾ കടന്ന് ആക്രമിക്കുന്നത് പോലെയുള്ള ചോദ്യങ്ങൾ ചോദിക്കാൻ പാടില്ല. ഉദാഹരണമായി നിങ്ങളുടെ പേര് എന്താണ്, എവിടെയാണ് താമസിക്കുന്നത്, ഏതുതരം ജോലിയാണ് നിങ്ങൾ ചെയ്യുന്നത്, നിങ്ങളു നിങ്ങളുടെ വരുമാനം എത്രയാണ് ഇങ്ങനെയുള്ള ചോദ്യങ്ങൾ. ഇവയൊക്കൊ നിങ്ങൾക്ക് സെയിൽസിൽ അറിയേണ്ട കാര്യങ്ങളാണ് എന്നാലും ഇവ ഡയറക്ട് ആയിട്ട് ചോദിക്കുന്നത് പല കസ്റ്റമേഴ്സിനും ഇഷ്ടപെടണമെന്നില്ല. അതിനുപകരം നിങ്ങളുടെ പേര് ആദ്യം പറഞ്ഞുകൊണ്ട് താങ്കളുടെ പേര് എന്താണ് എന്ന് ചോദിക്കുക. ഞാൻ ഇന്ന സ്ഥലത്താണ് താമസിക്കുന്നത് താങ്കൾ എവിടെയാണ് താമസിക്കുന്നത് എന്ന് ചോദിക്കുക. ഇങ്ങനെയൊക്കെ ബഹുമാനം തോന്നുന്ന രീതിയിൽ സംസാരിക്കാൻ വേണ്ടി ശ്രമിക്കണം.
- നിങ്ങൾ പോസിറ്റീവ് ആയിട്ടുള്ള ബോഡി ലാംഗ്വേജ് സൂക്ഷിക്കണം. നിങ്ങൾ അഗ്രസീവായിട്ടുള്ള ഒരാൾ ആണെങ്കിലും ആക്രമ സ്വഭാവത്തോടെയുള്ള ചോദ്യങ്ങൾ അല്ല ചോദിക്കേണ്ടത്. ഇവ നേരത്തെ പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് ശബ്ദത്തേക്കാൾ കൂടുതൽ നിങ്ങളുടെ ബോഡി ലാംഗ്വേജ് ആണ്ആളുകൾ ശ്രദ്ധിക്കാറുള്ളത്.പുഞ്ചിരിച്ചുകൊണ്ട് ബഹുമാനത്തോടുകൂടി ആദരവോടുകൂടി സംസാരിക്കാൻ വേണ്ടി ശ്രമിക്കണം. അങ്ങനെ സംസാരിക്കുന്ന ഒരാളിന് മാത്രമേ കസ്റ്റമർ ഇഷ്ടപ്പെടുകയുള്ളൂ.
- എങ്ങനെ സംസാരിക്കുമ്പോഴും നിങ്ങളോട് സഹകരിക്കാൻ താല്പര്യമില്ലാത്ത കസ്റ്റമർ ആണെങ്കിൽ വീണ്ടും കൊസ്റ്റ്യൻസ് ചോദിക്കാൻ പാടില്ല. സഹകരണ മനോഭാവമില്ലാത്തവരോ, അധികം സംസാരിക്കാത്തവരോ ആയിട്ടുള്ള ഒരാൾ ആണെങ്കിൽ നിങ്ങൾ ക്ഷമ കാണിക്കണം. നിങ്ങൾ അയാളോട് അഗ്രസീവ് ആയിട്ടുള്ള ഇത്തരത്തിലുള്ള ക്വസ്റ്റ്യൻസ് ചോദിക്കാൻ പാടില്ല.
- എപ്പോഴും പരസ്പരമുള്ള സംഭാഷണം പോലെയാകണം. റേഡിയോ പോലെ നിങ്ങൾ സംസാരിക്കുന്നു അവർ കേൾക്കുന്ന തരത്തിൽ ഒരു രീതി ആകരുത്. അതിനുപകരം പരസ്പരം സംഭാഷണം പോലെ ആകുകയും അവര് പറയുന്നത് കൂടുതൽ കേൾക്കാനുള്ള ഒരു ക്ഷമത നിങ്ങൾ കാണിക്കണം.
- ഏത് കാര്യം ചെയ്യുമ്പോഴും അവരുടെ പെർമിഷൻ വാങ്ങിയതിനു ശേഷം സംസാരിക്കുന്ന രീതി. ഉദാഹരണമായി അവരുടെ വ്യക്തിപരമായ കാര്യങ്ങൾ ചോദിക്കുമ്പോൾ അടുത്ത ഞാൻ ഈ കാര്യമാണ് ചോദിക്കാൻ പോകുന്ന താങ്കൾക്ക് പറയാൻ സാധിക്കുമോ എന്ന് മുൻകൂട്ടി ചോദിച്ചതിനു ശേഷം സംസാരിക്കാം.
- അവർ സംസാരിക്കുന്ന സമയത്ത് ശ്രദ്ധാപൂർവ്വം അത് കേട്ടുകൊണ്ട് ഇരിക്കുന്ന ഒരു കഴിവുണ്ടാകണം. പലർക്കും ഇടയിൽ കയറി സംസാരിക്കുന്ന രീതി ഉണ്ടാകാറുണ്ട് അങ്ങനെ സംസാരിക്കാൻ പാടില്ല അവർ പറയുന്നത് വ്യക്തമായി കേട്ടതിനു ശേഷം മാത്രമാണ് മറുപടി പറയേണ്ടത്.
- എല്ലാവർക്കും പറയുവാനാണ് ഇഷ്ടം. കേൾക്കുന്ന ആളുകൾ വളരെ കുറവാണ്. നിങ്ങൾ കേൾക്കാൻ താല്പര്യമുള്ള ആളാണെങ്കിൽ കസ്റ്റമേഴ്സിന് കൂടുതൽ ഇഷ്ടപ്പെടും.
- കസ്റ്റമറിനോട് സംസാരിച്ച് അവർക്ക് ആവശ്യമുള്ള സാധനം നൽകുന്നത് കൂടിയാണ് സെയിൽസ്. എപ്പോഴും അങ്ങോട്ട് കസ്റ്റമറിനോട് സംസാരിച്ചു പ്രോഡക്റ്റ് വിൽക്കുന്നതിനേക്കാൾ അവരുടെ ആവശ്യമാണെന്ന് ബോധ്യപ്പെടുത്തി അവർ നിങ്ങളിൽ നിന്നും വാങ്ങുന്ന ഒരു രീതി കൊണ്ടുവരാൻ ശ്രമിച്ചാൽ അത് എപ്പോഴും നല്ലതാണ്. കസ്റ്റമേഴ്സിനെ കൊണ്ട് അങ്ങനെ വാങ്ങിപ്പിക്കുന്നതാണ് സെയിൽസ്മാന്റെ വിജയം.
- സെയിൽസ്മാൻമാർ സമൂഹത്തിന്റെ മുൻപിൽ നിങ്ങളുടെ പ്രോഡക്റ്റ് വിൽക്കുകയും, അവർക്ക് അത് വിൽക്കുന്നതായി തോന്നാതിരിക്കുവാനുള്ള കഴിവ് ആർജിക്കുന്നതാണ് സെയിൽസ്മാന്റെ ഏറ്റവും മികച്ച കഴിവുകളിൽ ഒന്ന്.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഏതുതരം സ്ഥാപനങ്ങളാണ് സെയിൽസ്മാന്മാർ ജോലിക്കായി തെരഞ്ഞെടുക്കാൻ പാടില്ലാത്തത്... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.