- Trending Now:
കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് നവംബർ 30ന് രാവിലെ 10 മണി മുതൽ ഒരു മണി വരെ അഭിമുഖം നടത്തുന്നു.
സിവിൽ എഞ്ചിനീയർ, ഇലക്ട്രിക്കൽ എഞ്ചിനീയർ, ഇലക്ട്രീഷ്യൻ, നേഴ്‌സറി ടീച്ചർ, കളക്ഷൻ ക്ലാർക്ക്, സ്‌കൂൾ അറ്റൻഡർ, എച്ച് ആർ എക്‌സിക്യൂട്ടീവ്, സീനിയർ അക്കൗണ്ടന്റ്, അക്കൗണ്ടന്റ്, പ്ലേസ്‌മെന്റ് കോ ഓർഡിനേറ്റർ, പി ആർ ഒ, അക്കാദമിക് കോ ഓർഡിനേറ്റർ, വീഡിയോ എഡിറ്റർ, ഡിജിറ്റൽ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ടെലി കോളർ, ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ഫ്‌ളോർ സൂപ്പർവൈസർ, സ്റ്റോർ മാനേജർ, ടീം ലീഡർ, ഷോറൂം സെയിൽസ് എക്‌സിക്യൂട്ടീവ്, സർവീസ് അഡൈ്വസർ, ടെക്നീഷ്യൻ, കസ്റ്റമർ റിലേഷൻഷിപ്പ് എക്‌സിക്യൂട്ടീവ് എന്നിവയാണ് ഒഴിവുകൾ. യോഗ്യത: ബി.ടെക്/ഡിപ്ലോമ സിവിൽ, ഇലക്ട്രിക്കൽ, ഐ ടി ഐ ഇലക്ട്രീഷ്യൻ, എം ബി എ, ഡിഗ്രി, പി ജി, ബി കോം, എം കോം, പ്ലസ് ടു, എൻ ടി ടി സി, എസ് എസ് എൽ സി.
താൽപര്യമുള്ളവർ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്തവർ രജിസ്റ്ററേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ: 0497 -2707610, 6282942066.
തൊഴിൽ മേളകളെക്കുറിച്ചുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.