Sections

പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു

Friday, Sep 29, 2023
Reported By Admin

മിനി ജോബ് ഫെയർ


കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലെ എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് സെപ്റ്റംബർ 30ന് രാവിലെ 10 മുതൽ ഉച്ചക്ക് ഒരുമണി വരെ അഭിമുഖം നടത്തുന്നു.

മാർക്കറ്റിങ് മാനേജർ (എം ബി എ, മൂന്നു വർഷത്തെ പ്രവൃത്തി പരിചയം). എച്ച് ആർ മാനേജർ, അസിസ്റ്റന്റ് മാനേജർ, ട്രെയിനിങ് ഇൻസ്ട്രക്ടർ (എംബിഎ). അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് വിത്ത് എൽ എം വി ലൈസൻസ്, സ്റ്റോർ കീപ്പർ, ബില്ലിങ്, കാഷ്യർ, മാർക്കറ്റിങ് സ്റ്റാഫ്, സെയിൽസ് മാൻ/ഗേൾ, പബ്ലിക് റിലേഷൻ ഓഫീസർ, ഫ്ളോർ മാനേജർ, ഇലക്ട്രീഷൻ കം ഡ്രൈവർ, ഫാഷൻ ഡിസൈനർ. യോഗ്യത: എസ് എസ് എൽ സി, പ്ലസ് ടു, എം ബി എ, പി ജി, ഡിഗ്രി ഐ ടി, ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ്.

താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്തവർക്കും രജിസ്റ്ററേഷൻ സ്ലിപ്പുമായി ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.