- Trending Now:
കൊച്ചി: കോൺകോർഡ് എൻവിറോ സിസ്റ്റംസ് ലിമിറ്റഡിൻറെ പ്രാഥമിക ഓഹരി വിൽപന (ഐപിഒ) 2024 ഡിസംബർ 19 മുതൽ 23 വരെ നടക്കും. 175 കോടി രൂപയുടെ പുതിയ ഓഹരികളും പ്രമോട്ടർമാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 4,186,368 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
5 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 665 രൂപ മുതൽ 701 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 21 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് 21ൻറെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം.
മോത്തിലാൽ ഓസ്വാൾ ഇൻവെസ്റ്റ്മെൻറ് അഡൈ്വസേഴ്സ് ലിമിറ്റഡ്, ഇക്വിറസ് ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.