Sections

ഞാറ്റുവേല ചന്തയുടെയും കർഷക സഭകളുടെയും സമാപന സമ്മേളനം

Monday, Jul 01, 2024
Reported By Admin
Concluding meeting of Nhatuvela Market and Farmers Councils

ഞാറ്റുവേല ചന്തയുടെയും കർഷക സഭകളുടെയും സമാപന സമ്മേളനം ജൂലൈ 4 വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം പൂജപ്പുര സരസ്വതി മണ്ഡപത്തിൽ വച്ച് നടക്കും. വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന സമാപന സമ്മേളനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.

ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി. ആർ. അനിൽ, മേയർ ആര്യ രാജേന്ദ്രൻ, തിരുവനന്തപുരം എം.പി. ഡോ. ശശിതരൂർ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, വാർഡ് കൗസിലർ വി.വി. രാജേഷ് എന്നിവർ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് 2024 ജൂലൈ 1 മുതൽ 4 വരെ കാർഷിക പ്രദർശനവും കാർഷിക സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.