Sections

അദാനിക്ക് സംസ്ഥാന സര്‍ക്കാരിന്റെ 43 കോടിയുടെ ഇളവ്

Wednesday, Nov 16, 2022
Reported By MANU KILIMANOOR

നടത്തിപ്പുചെലവായ 42.90 കോടി രൂപ വിഴിഞ്ഞം തുറമുഖ കമ്പനിക്ക് ഒഴിവാക്കി നല്‍കി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടത്തിപ്പുചെലവായ 42.90 കോടി രൂപ വിഴിഞ്ഞം തുറമുഖ കമ്പനിക്ക് ഒഴിവാക്കി നല്‍കി. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. എസ്റ്റാബ്ലിഷ്‌മെന്റ് ചെലവായ ഇത്രയും തുക കമ്പനി അടയ്ക്കണമെന്നായിരുന്നു റവന്യൂവകുപ്പിന്റെ ശുപാര്‍ശ. ഇതു മറികടന്നാണ് ഇളവ് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. സാങ്കേതികമായി വിഴിഞ്ഞം തുറമുഖ കമ്പനിക്കാണ് ഇളവ് നല്‍കുന്നതെങ്കിലും ഇതിന്റെ ഭൂമി ഏറ്റെടുക്കുന്നതിന് പ്രയോജനം ആത്യന്തികമായി അദാനി ഗ്രൂപ്പിനാണ് ലഭിക്കുക.

കണക്കാക്കിയിട്ടുള്ള നഷ്ടപരിഹാരത്തുകയുടെ 30 ശതമാനമാണ് ഏറ്റെടുക്കല്‍ നടപടിക്കായി എസ്റ്റാബ്ലിഷ്‌മെന്റ് ചെലവായി സര്‍ക്കാരില്‍ അടയ്‌ക്കേണ്ടത്. 4.4628 ഹെക്ടറാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ഇവിടത്തെ ഭൂമി ഏറ്റെടുക്കുന്നതിനുമാത്രമായി സ്‌പെഷ്യല്‍ തഹസില്‍ദാറെ നിയമിച്ചിരുന്നു. ഈ ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് ഉദ്യോഗസ്ഥശമ്പളമടക്കമുള്ള ചെലവുകള്‍ തുറമുഖ കമ്പനിയാണ് നിര്‍വഹിച്ചിരുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.