- Trending Now:
കർഷകന്റെ വരുമാനം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യം വയ്ക്കുന്നതാണ് പദ്ധതി
സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 10,000 ഫാം പ്ലാനുകളുടെ പൂർത്തീകരണ പ്രഖ്യാപനം മെയ് ഏഴിന് ഉച്ചയ്ക്ക് മൂന്നുമണിക്ക് വരവൂർ ഗവ. എൽ പി സ്‌കൂളിൽ വച്ച് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം നിർവഹിക്കും.
പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷനാകുന്ന ചടങ്ങിൽ പ്രാദേശിക ഉത്പന്നങ്ങളുടെ പ്രീമിയം ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും. കർഷക ഉത്പന്നങ്ങൾ സമാഹരിക്കുന്നതിനുള്ള അഗ്രിഗേഷൻ സെന്ററുകളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു നിർവഹിക്കും. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ കെ എസ് അഞ്ജു പദ്ധതി വിശദീകരണം നടത്തും.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നും ഇടിഞ്ഞ് സ്വർണ വില... Read More
അഗ്രോ പാരിസ്ഥിതിക യൂണിറ്റുകളെ അടിസ്ഥാനമാക്കിയുള്ള ഘടകങ്ങളുടെ ശാസ്ത്രീയ തെരഞ്ഞെടുപ്പും അനുയോജ്യമായ കാർഷിക പരിപാലന രീതികളും സ്വീകരിക്കുന്നതിനും കർഷകന്റെ വരുമാനം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യം വയ്ക്കുന്നതാണ് പദ്ധതി. സംസ്ഥാനത്ത് 10760 ഫാം പ്ലാനുകളാണ് പ്രഖ്യാപനത്തിന് ഒരുങ്ങുന്നത്. ഇതിൽ 1059 ഫാം പ്ലാനുകളാണ് തൃശ്ശൂർ ജില്ലയിൽ നടപ്പിലാക്കുന്നത്. പരിപാടിയുടെ ഭാഗമായി ജില്ലാതല കാർഷികമേളയും സെമിനാറുകളും നടക്കും.
ചടങ്ങിൽ എം പി മാരായ രമ്യ ഹരിദാസ്, ടി എൻ പ്രതാപൻ, ബെന്നി ബഹനാൻ , എംഎൽഎമാരായ പി ബാലചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി, എ സി മൊയ്തീൻ, എൻ കെ അക്ബർ, സി സി മുകുന്ദൻ, ഇ ടി ടൈസൺ മാസ്റ്റർ, കെ കെ രാമചന്ദ്രൻ, ടി ജെ സനീഷ് കുമാർ ജോസഫ്, വി ആർ സുനിൽകുമാർ, മുരളി പെരുനെല്ലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ, ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ, പ്രിൻസിപ്പൽ സെക്രട്ടറി ആൻഡ്അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മീഷണർ ഡോ ബി അശോക്, പ്രിൻസിപ്പൽ കൃഷി ഓഫീസർ സൈജു ജോസ്, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.