- Trending Now:
രാജ്യത്ത് 12 കോടിയിലേറെ കര്‍ഷകരാണ് പിഎം കിസ്സാന്‍ സമ്മാന്‍ നിധി യോജനയുടെ 10ാം ഗഡുവിനായി കാത്തിരിക്കുന്നത്. ഡിസംബര്‍ മാസം 15ാം തീയ്യതിയോടു കൂടി പദ്ധതി ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ഡിസംബര്‍ - മാര്‍ച്ച് ഗഢു തുക എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഇത സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഇതുവരെ വന്നിട്ടില്ല. ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം പിഎം കിസ്സാന്‍ സമ്മാന്‍ നിധി സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി റേഷന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ഗുണഭോക്താക്കള്‍ അവരുടെ റേഷന്‍ കാര്‍ഡ് നമ്പര്‍ പിഎം കിസ്സാന്‍ പോര്‍ട്ടലില്‍ നല്‍കിയാല്‍ മാത്രമേ ഗഡു തുകയായ 2,000 രൂപ ലഭിക്കുകയുള്ളൂ. പുതുതായി പദ്ധതിയില്‍ ചേരുന്ന ഗുണഭോക്താക്കള്‍ക്കാണ് ഈ മാറ്റം ബാധകമാവുക. രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് റേഷന്‍ കാര്‍ഡ് സോഫ്റ്റ് കോപ്പിയാക്കി (പിഡിഎഫ് ഫയല്‍) പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയാണ് വേണ്ടത്. റേഷന്‍ കാര്‍ഡ് നമ്പര്‍, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയാണ് പിഎം കിസ്സാന്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമായ പ്രധാന രേഖകള്‍.
അധികം വൈകാതെ തന്നെ ഗഡു തുക 2,000 രൂപയില്‍നിന്നും 4,000 രൂപയായി ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മോദി സര്‍ക്കാര്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല എങ്കിലും ഡിസംബര്‍ മാസത്തില്‍ പിഎം കിസ്സാന്‍ ഉപയോക്താക്കളുടെ അക്കൗണ്ടിലേക്ക് 4,000 രൂപ എത്തുന്നതിന് ഇപ്പോഴൊരു മാര്‍ഗമുണ്ട്. പിഎം കിസ്സാന്‍ സമ്മാന്‍ നിധി യോജന അതിനായി ഈ മാസം തന്നെ നിങ്ങള്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടതുണ്ട്. അതെ നിങ്ങളുടെ പേര് ഇതുവരെ പിഎം കിസ്സാന്‍ സമ്മാന്‍ നിധി യോജനയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല എങ്കില്‍ നിങ്ങള്‍ക്ക് ഒക്ടോബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യുന്നതിനായി സമയമുണ്ട്. അങ്ങനെ ഒക്ടോബര്‍ 31ന് മുമ്പായി രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകര്‍ക്ക് ഡിസംബര്‍ മാസത്തില്‍ 4,000 രൂപ കൈയ്യില്‍ ലഭിക്കും. തുടര്‍ച്ചയായ രണ്ട് ഗഢുക്കളാണത്. നിങ്ങളുടെ അപേക്ഷ സ്വീകരിക്കപ്പെട്ടാല്‍ നവംബര്‍ മാസത്തില്‍ നിങ്ങള്‍ക്ക് 2,000 രൂപ ലഭിക്കും. അതിന് ശേഷം ഡിസംബറിലും 2,000 രൂപ നിങ്ങളുടെ അക്കൗണ്ടിലെത്തും.
രാജ്യത്തെ കര്‍ഷകര്‍ക്കായുള്ള കേന്ദ്ര സര്‍ക്കാറിന്റെ ധന സഹായ പദ്ധതിയായ പിഎം കിസ്സാന്‍ 2018 ഡിസംബര്‍ 1നാണ് അവതരിപ്പിക്കപ്പെട്ടത്. ഈ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് ഓരോ വര്‍ഷവും 6,000 രൂപ വീതം സാമ്പത്തീക സഹായമായി കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യും. മൂന്ന് തുല്യ ഗഢുക്കളായാണ് ഈ തുക വിതരണം ചെയ്യുക. 2,000 രൂപയുടെ മൂന്ന് ഗഡുക്കളായി ഓരോ വര്‍ഷവും ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് 6,000 രൂപ വീതം ലഭിക്കും. കര്‍ഷകരുടെ പേരിലുള്ള ബാങ്ക് അക്കണ്ടുകളിലേക്ക് സര്‍ക്കാര്‍ നേരിട്ട് തുക കൈമാറുകയാണ് ചെയ്യുക.
പ്രധാന്‍ മന്ത്രി കിസ്സാന്‍ സമ്മാന്‍ നിധി അഥവാ പിഎം കിസ്സാന്‍ പദ്ധതി പ്രകാരം 2000 രൂപയുടെ ആദ്യ ഗഡു ലഭിക്കുന്നത് ഏപ്രില്‍ 1 മുതല്‍ ജൂലൈ 31 വരെയുള്ള കാലയളവിലായിരിക്കും. രണ്ടാം ഗഡു ആഗസ്ത് 1നും നവംബര്‍ 30നും ഇടയില്‍ വിതരണം ചെയ്യും. ഡിസംബര്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്കായിരിക്കും മൂന്നാം ഗഡു വിതരണം ചെയ്യുന്നത്.
പിഎം കിസ്സാന്‍ സമ്മാന്‍ നിധി യോജന പദ്ധതിയുടെ അപേക്ഷാ ഫോറം പൂരിപ്പിക്കുന്ന സമയത്ത് പിഴവുകള്‍ സംഭവിക്കാതിരിക്കാന്‍ അപേക്ഷകന്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. അപേക്ഷകന്റെ പേര് ഇംഗ്ലീഷിലാണ് പൂരിപ്പിക്കേണ്ടത്. അപേക്ഷയില്‍ ഹിന്ദിയില്‍ പേരുള്ള കര്‍ഷകര്‍ നിര്‍ബന്ധമായും അത് ഇംഗ്ലീഷിലേക്ക് മാറ്റേണ്ടതുണ്ട്. അപേക്ഷാ ഫോറത്തിലെ പേരും അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലെ പേരും വ്യത്യസ്തമാണെങ്കില്‍ പണം അക്കൗണ്ടിലേക്കെത്താതെ തടസ്സപ്പെട്ടേക്കാം.
ഇതിന് പുറമേ, ബാങ്കിന്റെ ഐഎഫ്എസ്സി കോഡ് പൂരിപ്പിച്ചതിലോ, നല്‍കിയിരിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പറിലോ, നിങ്ങളുടെ പ്രദേശത്തിന്റെ പേരിലോ പിഴവുകള്‍ സംഭവിച്ചാലും നിങ്ങളുടെ ഗഢു തുക അക്കൗണ്ടില്‍ ക്രെഡിറ്റ് ആവുകയില്ല. അടുത്തിടെ ചില ബാങ്കുകളുടെ സംയോജനവും ഏറ്റടുക്കല്‍ പ്രക്രിയകളുമൊക്കെ പൂര്‍ത്തിയായതിനാല്‍ അത്തരം പല ബാങ്ക് ശാഖകളുടേയും ഐഎഫ്എസ്സി കോഡില്‍ വ്യത്യാസം വന്നിട്ടുണ്ട്. അതിനാല്‍ പുതുക്കിയ ശരിയായ ഐഎഫ്എസ്സി കോഡ് തന്നെയാണ് അപേക്ഷയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് കര്‍ഷകന്‍ ഉറപ്പു വരുത്തേണ്ടതുണ്ട്.
അതാത് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണ പ്രദേശ ഭരണകര്‍ത്താക്കളുമാണ് അര്‍ഹരായ കര്‍ഷക കുടുംബങ്ങളെ കണ്ടെത്തുന്നത്. പണം അക്കൗണ്ടിലെത്തിയോ ഇല്ലയോ, തങ്ങളുടെ ഗഡു തുകയുടെ സ്റ്റാറ്റസ് എന്താണ് എന്നത് കര്‍ഷകന് ഓണ്‍ലൈനായി പരിശോധിക്കുവാന്‍ സാധിക്കും. ഇതിനായി പിഎം കിസ്സാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് പരിശോധിക്കേണ്ടത്. മൊബൈല്‍ മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയും പിഎം കിസ്സാന്‍ ഉപയോക്താക്കള്‍ക്ക് ഗഡുക്കളുടെ സ്റ്റാറ്റസ് അറിയുവാന്‍ സാധിക്കും.
www.pmkisan.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹോം പേജിലെ ഫാര്‍മേഴ്‌സ് കോര്‍ണറില്‍ ചെല്ലുക നിങ്ങളുടെ സംസ്ഥാനം, ജില്ല, ഉപ ജില്ല, ബ്ലോക്ക്, വില്ലേജ് വിവരങ്ങള്‍ തെരഞ്ഞെടുക്കുക. റിപ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കുക. സ്‌ക്രീനില്‍ ദൃശ്യമാകുന്ന ബെനഫിഷ്യറി ലിസ്റ്റ് തെരഞ്ഞെടുക്കുക. നിങ്ങളുടെ പേര് പരിശോധിച്ച് കണ്‍ഫേം തെരഞ്ഞെടുക്കുക. പിഎംകെഎസ്എന്‍വൈയുടെ ഹോം പേജിലേക്ക് തിരികെ ചെല്ലുക വീണ്ടും ബെനഫിഷ്യറി സ്റ്റാറ്റസ് ബട്ടണ്‍ തെരഞ്ഞെടുക്കുക. നിങ്ങളുടെ ആധാര്‍ കാര്‍ഡ് വിവരങ്ങളോ, മൊബൈല്‍ നമ്പറോ, അക്കൗണ്ട് നമ്പറോ നല്‍കുക. ഗെറ്റ് ഡേറ്റ് ക്ലിക്ക് ചെയ്യുക നിങ്ങളുടെ ഗഡുവിന്റെ വിവരങ്ങള്‍ അപ്പോള്‍ സ്‌ക്രീനില്‍ ലഭ്യമാകും.
സ്വന്തമായി രണ്ട് ഏക്കറില്‍ കവിയാത്ത കൃഷിഭൂമിയുള്ള ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്കാണ് പദ്ധതി പ്രകാരമുള്ള വാര്‍ഷിക സബ്‌സിഡി ആനുകൂല്യം ലഭിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ ലാന്‍ഡ് റെക്കോര്‍ഡ് പ്രകാരമാണ് സ്ഥല പരിധി കണക്കാക്കുന്നത്. എന്നാല്‍ കര്‍ഷക കുടുംബങ്ങള്‍ക്ക് സ്ഥലപരിധി മാനദണ്ഡങ്ങള്‍ ഇല്ലാതെയും തുക അനുവദിയ്ക്കുന്നുണ്ട്. കൂടാതെ കൂടുതല്‍ പേര്‍ ഇപ്പോള്‍ പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട്. ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടുമുള്ളവര്‍ക്ക് കൃഷിഭൂമിയുടെ വിവരങ്ങള്‍ കാണിച്ച് പദ്ധതിയില്‍ അപേക്ഷിയ്ക്കാം. ഓണ്‍ലൈനിലൂടെ നേരിട്ടോ, അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ അപേക്ഷ നല്‍കാം. വില്ലേജ് ഓഫീസുകള്‍ മുഖേനയും പദ്ധതിയ്ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകന്റെ പേര് ആധാര്‍ കാര്‍ഡിലും ബാങ്ക് അക്കൗണ്ടിലും ഒരേപോലെയായിരിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.