Sections

വാടകയ്ക്ക് നൽകുന്നതിന് വാഹന ഉടമകളിൽ നിന്നും മത്സരാധിഷ്ഠിത ടെൻഡർ ക്ഷണിച്ചു

Thursday, Sep 12, 2024
Reported By Admin
Tenders for vehicle rental for ICDS projects in Kerala

റീ ടെൻഡർ ക്ഷണിച്ചു

മുളന്തുരുത്തി അഡീഷണൽ ഐ സി ഡി എസ് പ്രോജക്ടിന്റെ ആവശ്യത്തിനായി 2024-25 വർഷം 2024 ഒക്ടോബർ മുതൽ 2025 സെപ്തംബർ വരെ വാഹനം വാടകയ്ക്ക് നൽകുന്നതിന് താത്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും വ്യവസ്ഥകൾക്കു വിധേയമായി റീ ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 19 ന് ഉച്ചയ്ക്ക് 12 വരെ. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ തിരുവാങ്കുളം മുളന്തുരുത്തി പഞ്ചായത്ത് കാര്യാലയത്തിൽ പ്രവർത്തിക്കുന്ന അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസുമായോ 0484-2786680,9188959730,9947864784 ഫോൺ നമ്പറുകളിലോ ബന്ധപ്പെടണം.

വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു

ഐസിഡിഎസ് കൊച്ചി അർബൻ 3, 2024-2025 സാമ്പത്തിക വർഷത്തേക്ക് വാഹനം വാടകയ്ക്ക് നൽകുന്നതിന് വാഹന ഉടമകളിൽ നിന്നും മത്സരാധിഷ്ഠിത ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ലഭിക്കേണ്ട അവസാന തീയതി സെപ്തംബർ 25 ഉച്ചയ്ക്ക് ഒന്നു വരെ. കൂടുതൽ വിവരങ്ങൾക്ക് മരട് പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലുളള ഐ സിഡിഎസ് കൊച്ചി അർബൻ 3 (വൈറ്റില) 0484-2706695 ഓഫീസുമായി ബന്ധപ്പെടുക.

വാഹനം വാടകയ്ക്ക് ആവശ്യം

ആലപ്പുഴ: ജില്ല വനിതാശിശു വികസന ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ 25-ന് ഉച്ചയ്ക്ക് ഒരുമണിവരെ ആലപ്പുഴ ഗോവിന്ദ് കൊമേഴ്സ്യൽ കോംപ്ലക്സിൽ (കോട്ടക്കൽ ബിൽഡിംഗിൽ) പ്രവർത്തിക്കുന്ന ജില്ലാ വനിത ശിശു വികസന ഓഫീസിൽ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 0477-2960147.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.