Sections

പട്ടി കടിച്ചാല്‍ നഷ്ടപരിഹാരം

Friday, Aug 12, 2022
Reported By MANU KILIMANOOR
compensation for dog attack

കേരളത്തില്‍  ഒരു വര്‍ഷം ശരാശരി ഒരു ലക്ഷത്തിലധികം തെരുവുനായ ആക്രമണങ്ങള്‍ ഉണ്ടാകാറുണ്ട്

തെരുവുനായകള്‍ ആക്രമിക്കുന്നതും അവ വാഹനങ്ങള്‍ക്ക് കുറുകേ  ചാടിയുണ്ടാകുന്ന അപകടങ്ങളും നാട്ടില്‍ സ്ഥിരമായി കേള്‍ക്കാറുള്ളതാണ്. കേരളത്തില്‍ ഏകദേശം ഒരു വര്‍ഷം ശരാശരി ഒരു ലക്ഷത്തിലധികം സംഭവങ്ങളാണ് ഇത്തരത്തില്‍ ഉണ്ടാകുന്നത്.

പലര്‍ക്കും അറിയാത്ത ഒരു കാര്യം എന്തെന്നാല്‍, തെരുവുനായ്ക്കളുടെ ആക്രമണത്തിലും അവ മൂലമു ണ്ടാകുന്ന അപകടത്തിലും നഷ്ടപരിഹാരം തേടാന്‍ നമ്മള്‍ അര്‍ഹരാണ് എന്നുള്ള വസ്തുതയാണ്.

ഇതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടാകുന്ന എല്ലാ നഷ്ടങ്ങള്‍ക്കും പരിഹാരം കാണുന്നതി നായി ബഹുമാന പ്പെട്ട സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം കൊച്ചിയില്‍ ജസ്റ്റിസ് സിരിജഗന്റെ നേതൃത്വത്തില്‍ ഒരു മൂന്നംഗ ക്കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അതില്‍ ഡയറ്കടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് ,നിയമ സെക്രട്ടറി എന്നിവ രാണ് മറ്റു രണ്ടംഗങ്ങള്‍. ഇക്കാര്യങ്ങള്‍ ഇനിയും പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം.

നമ്മള്‍ ചെയ്യേണ്ടത് ഇപ്രകാരമാണ്

തെരുവുനായ ആക്രമിക്കുകയോ ,തെരുവുനായമൂലം വാഹനാപകടം സംഭവിക്കുകയോ പരുക്കേല്‍ക്കുകയോ ചെയ്താല്‍, ഒരു വെള്ള പ്പേപ്പറില്‍ സംഭവിച്ച യഥാര്‍ത്ഥ വിവരങ്ങള്‍ അപേക്ഷയായി എഴുതി ,അതോടൊപ്പം   ചികിത്സതേടിയ ആശുപത്രിയുടെ ബില്ലുകള്‍ , ഓ.പി ടിക്കറ്റ് , മരുന്നുകളുടെ ബില്ല്, വാഹനത്തിന്റെ മെയിന്റനന്‍സിനു ചിലവായ തുകയുടെ ബില്ല് എന്നിവ താഴെപ്പറയുന്ന അഡ്രസിലേക്കു അയച്ചുകൊടുക്കുക. 

Justice Siri Jagan Committee,
UPAD Building,
Paramara Road,
Kochi -682018 

അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍ കമ്മിറ്റി അത് പരിശോധിച്ചശേഷം ,അപേക്ഷകനെ ഒരു ദിവസത്തേക്ക് ഹിയറിംഗിനായി കൊച്ചിയി ലേക്ക് വിളിക്കും.അവിടെ വക്കീലിന്റെയോ മറ്റു സഹായികളുടെയോ ഒന്നും ഒരാവശ്യവുമില്ല. നമുക്ക് നേരിട്ട് നമ്മുടെ പരാതികളും നടന്ന സംഭവവും കമ്മിറ്റിക്ക് മുന്നില്‍ നിസങ്കോചം വിവരിക്കാവുന്നതാണ്.

നമ്മുടെ പരാതി തീര്‍ത്തും ന്യായമാണെന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ടുകഴിഞ്ഞാല്‍ നമുക്ക് നഷ്ടപരിഹാരം നല്‍കേണ്ടുന്ന തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ( പഞ്ചായത്ത് /മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍) നോട്ടീസ് അയക്കുകയും അവരുടെ ഭാഗം കൂടി കേട്ടശേഷം നമുക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കുന്നതുമാണ്.

ഈ ഒരു സേവനത്തെപ്പറ്റി പലര്‍ക്കുമറിയില്ല. അതുകൊണ്ട് ഇത് പരമാവധി ഷെയര്‍ ചെയ്യുക, കൂടുതലാളുകളിലേക്ക് എത്തിക്കുക. 

ഈ വിഷയവുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള സംശയങ്ങളുണ്ടെ ങ്കില്‍ പ്രസ്തുത കമ്മിറ്റിയുടെ സെക്രട്ടിറിയുമായി 9746157240 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതു മാണ്. 

ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.