പരാജയപ്പെടുന്ന ബിസിനസുകാരുടെ ചില പ്രത്യേകതകളാണ് ഇന്ന് പറയുന്നത്. ബിസിനസുകാരൻ പരാജയപ്പെടുന്നതിന് ചില കാരണങ്ങൾ ഉണ്ടാകും. അങ്ങനെ പരാജയപ്പെടുന്ന ബിസിനസുകാർക്ക് ഒരു പൊതു സ്വഭാവമുണ്ടാകും. അതിനെക്കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്.
- ചെയ്യാൻ കഴിയുന്ന ഒരു ആശയത്തെക്കുറിച്ച് അത് ചെയ്യാൻ സാധിക്കില്ല എന്ന് മുൻവിധിയുള്ള ആളുകൾ ആയിരിക്കും ഇവർ.
- അവരെപ്പോഴും ഒഴിവ് കഴിവുകൾ പറയുന്നവരായിരിക്കും.
- അവർ ഒന്നിലും റെസ്പോൺസിബിലിറ്റി ഏറ്റെടുക്കാൻ തയ്യാറാകില്ല.
- അവരെപ്പോഴും മറ്റുള്ളവരെ കുറിച്ച് പരാതിയും, പരിഭവങ്ങളും പറയുന്നവർ ആയിരിക്കും.
- സ്റ്റാഫുകളെ എപ്പോഴും കുറ്റം പറയുന്നവർ ആയിരിക്കും.
- കസ്റ്റമേഴ്സിനെ എപ്പോഴും കുറ്റം പറയുന്നവർ ആയിരിക്കും.
- ചെറിയ ഒരു പരാജയത്തെ പോലും പർവ്വതീകരിച്ചുകൊണ്ട് സ്വയം സംസാരിക്കുകയും ചെയ്യുന്ന ആളായിരിക്കും.
- ഈ ലോകം മുഴുവൻ ശരിയല്ല എന്നും. ഈ ലോകം ഇങ്ങനെ ആയതുകൊണ്ടാണ് ഞാനും ഇങ്ങനെ ആയത് എന്ന് പറയുന്ന ആളായിരിക്കും.
- വരവിനനുസരിച്ച് ചെലവ് ചെയ്യാൻ കഴിയാത്തവർ ആയിരിക്കും.
- ക്യാപ്പിറ്റൽ ഫണ്ടിനെ ലാഭം എന്ന് കരുതി ചെലവാക്കുന്നവർ ആയിരിക്കും.
- കസ്റ്റമറിന്റെ പ്രാധാന്യം മറന്നുകൊണ്ട് കസ്റ്റമറിൽ നിന്ന് ലാഭം കൊയ്യാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും.
- പരാജയങ്ങളിൽ നിന്ന് പാഠങ്ങൾ പഠിക്കാത്തവർ ആയിരിക്കും.
ഇത്രയും കാര്യങ്ങളാണ് പരാജിതനായ ബിസിനസുകാരന്റെ കോമൺ സ്വഭാവമായി കാണപ്പെടുന്നത്.
ബിസിനസ് ലോണിനായി ബാങ്കുകളെ സമീപിക്കുമ്പോൾ മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ട് ആവശ്യപ്പെടുന്നതെന്തുകൊണ്ട്?... Read More
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.