- Trending Now:
ഭവന വായ്പയുടെ ഗുണഫലങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് എസ്.ബി.ഐ. യുടെ ഉദ്ദേശ്യം
രാജ്യത്തെ ഏറ്റവും വലിയ വായ്പ ദാതാവായ എസ്.ബി.ഐ(SBI). സാധാരണക്കാര്‍ക്ക് എളുപ്പത്തിലും താരതമ്യേന കുറഞ്ഞ പലിശ നിരക്കിലും ആകര്‍ഷകമായ ഭവന വായ്പകള്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കുന്നു. എസ്.ബി.ഐയുടെ ഈ കടന്നുവരവ് സാധാരണക്കാര്‍ക്ക് വളരെയേറെ ആശ്വാസമേകും. കുറഞ്ഞ ചെലവില്‍ ബാങ്കിങ് സേവനങ്ങള്‍ ഉപയോക്താക്കളിലെത്തിക്കാന്‍ മുന്‍പന്തിയിലാണ് എസ്.ബി.ഐ.
ഇതിന്റെ ഭാഗമായി എസ്.ബി.ഐ. അഞ്ച് ഹൗസിങ് ഫിനാന്‍സ് കമ്പനികളുമായാണ് സഹകരണം പ്രഖ്യാപിച്ചത്. ഭവന വായ്പയുടെ(home loan) ഗുണഫലങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് എസ്.ബി.ഐ. യുടെ ഉദ്ദേശ്യം. അടുത്ത ധനനയത്തില്‍ ആര്‍.ബി.ഐ. നിരക്കുകള്‍ ഉയര്‍ത്തുമെന്ന സൂചനകള്‍ ശക്തമായിരിക്കേ എസ്.ബി.ഐയുടെ ഇടപെടല്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാകും. പൊതുമേഖലാ ബാങ്ക് എന്ന നിലയില്‍ ആളുകളിലേക്കു കൂടുതല്‍ സേവനങ്ങള്‍ എത്തിക്കുകയാകും എസ്.ബി.ഐയുടെ പ്രഥമ ലക്ഷ്യം.
സഹകരണം ആരൊക്കെയുമായി?
പി.എന്‍.ബി. ഹൗസിങ് ഫിനാന്‍സ്, ഐ.ഐ.എഫ്.എല്‍ ഹോം ഫിനാന്‍സ്, ശ്രീറാം ഹൗസിങ് ഫിനാന്‍സ്, എഡല്‍വീസ് ഹൗസിങ് ഫിനാന്‍സ്, കാപ്രി ഗ്ലോബല്‍ ഹൗസിങ് ഫിനാന്‍സ് എന്നീ അഞ്ച് ഹൗസിങ് ഫിനാന്‍സ് കമ്പനികളുമായാണ് എസ്.ബി.ഐ. ധാരണയിലെത്തിയത്.
ആര്‍.ബി.ഐ. (RBI) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട്, നിലവില്‍ ഭവനവായ്പാ സേവനങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്ന, താഴെത്തട്ടിലുള്ളവര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കുകയെന്നതാണ് സഹകരണത്തിന്റെ പ്രഥമ പരിഗണന.
പലിശ നിരക്കില്‍ ഭവന വായ്പകള്‍
താരതമ്യേന കുറഞ്ഞ പലിശ നിരക്കില്‍(interest rate) ആകര്‍ഷകമായ ഭവന വായ്പകള്‍ സ്വന്തമാക്കാന്‍ നടപടി വഴിവയ്ക്കും. സഹകരണത്തിലൂടെ വിദൂര ഗ്രാമങ്ങളിലുള്ള അര്‍ഹരായ ഉപയോക്താക്കള്‍ക്കും എളുപ്പത്തില്‍ വായ്പ നേടാം. ഹൗസിങ് ഫിനാന്‍സ് കമ്പനികളുടെ(housing finance company) വിപുലമായ നെറ്റ്വര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കും
ഉയര്‍ന്ന പലിശഭാരം പേടിച്ചു ഹൗസിങ് ഫിനാന്‍സ് കമ്പനികളെ അകറ്റി നിര്‍ത്തിയവര്‍ക്ക് എസ്.ബി.ഐയുടെ കടന്നുവരവ് ആശ്വാസമാകും. കുറഞ്ഞ ചെലവില്‍ ബാങ്കിങ് സേവനങ്ങള്‍(banking service) ഉപയോക്താക്കളിലെത്തിക്കാന്‍ മുന്‍പന്തിയിലാണ് എസ്.ബി.ഐ. താങ്ങാനാവുന്ന ഭവനങ്ങളുടെ ദൗര്‍ലഭ്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ആശങ്കയായി തുടരുന്ന സമയത്താണ് സഹകരണം എന്നതും ശ്രദ്ധേയം.
ഇക്കാര്യങ്ങല്‍ ശ്രദ്ധിക്കുക
അഞ്ചു ഹൗസിങ് ഫിനാന്‍സ് സ്ഥാപനങ്ങള്‍ എസ്.ബി.ഐയുമായി ധാരണയിലെത്തിയെങ്കിലും വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം. അതിനാല്‍ വായ്പകള്‍ സ്വീകരിക്കുന്നതിനു മുമ്പ് മികച്ച നേട്ടത്തിനായി ഇവ താരതമ്യം ചെയ്യാവുന്നതാണ്.
പലിശ നിരക്കുകള്‍ പോലുള്ള ഘടകങ്ങള്‍ ഉപയോക്താക്കളുടെ സിബില്‍ സ്‌കോര്‍,(cibil score) മുന്‍കാല ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ നിരക്കുകളും ഉപയോക്താക്കള്‍ക്കനുസരിച്ചു മാറാം. ഭവന വായ്പകള്‍ ദീര്‍ഘകാല വായ്പാ പദ്ധതിയാണെങ്കിലും എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതാണ് ഉത്തമം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.